28 March 2025, 10:49 AM IST

സ്വർണം| Photo : Comyan
വീണ്ടും പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില. പവന്റെ വില ഇതാദ്യമായി 66,720 രൂപയിലെത്തി. ഗ്രാമിനാകട്ടെ 8,340 രൂപയുമായി. 65,880 രൂപയായിരുന്നു കഴിഞ്ഞ ദിസവം പവന്റെ വില. ഒരു ദിവസത്തിനിടെ 840 രൂപയാണ് വര്‍ധിച്ചത്.
മാര്‍ച്ച് 18നാണ് സ്വര്‍ണ വില ആദ്യമായി 66,000 രൂപയിലെത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 66,480 രൂപവരെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയായിരുന്നു.
ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 3,057.12 ഡോളര്‍ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 88,445 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
ട്രംപിന്റെ താരിഫ് യുദ്ധം സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. വാഹന ഇറക്കുമതിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തിയതാണ് പെട്ടെന്നുള്ള കുതിപ്പിന് പിന്നില്‍. ഏപ്രില്‍ രണ്ടിലെ പ്രഖ്യാനപനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപലോകം.
Content Highlights: Gold prices scope a caller precocious today, with 1 sovereign costing ₹66,720 and 1 gram astatine ₹8,340.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·