നയൻതാരയും സൽമാൻ ഖാനുംഅറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ ചിത്രത്തില്‍ നയന്‍താരയെക്കാള്‍ ദീപിക പദുക്കോണിനായിരുന്നു സ്‌ക്രീന്‍ പ്രസന്‍സും പ്രതിഫലവും എല്ലാം കൂടുതല്‍ എന്ന വാദം നയന്‍ഫാസിനെ നിരാശപ്പെടുത്തിയിരുന്നു. ഈ സല്‍മാന്‍ ഖാന്‍ ചിത്രം ആ കുറവുകള്‍ പരിഹരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Also Read: രഞ്ജിത്ത് എന്ന പേരിന് ഇത്രയും ഹൈപ്പ് കിട്ടിയത് എപ്പോഴാണ്? രഞ്ജിത്ത് എങ്ങനെ രഞ്ജിത്ത് ആയി?ജവാന്‍ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര വാങ്ങിയത് പത്ത് കോടി രൂപയമാണ്. ഈ സല്‍മാന്‍ ഖാന്‍ ചിത്രത്തിന് വേണ്ടി എത്രയാണ് വാങ്ങുന്നത്, നയന്‍താര എത്ര കോടി ആവശ്യപ്പെട്ടു എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നു. ജവാന് ശേഷം നയന്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയിരുന്നു. സല്‍മാന്‍ ഖാന്‍ ചിത്രത്തിന് വേണ്ടി 18 കോടി മുതല്‍ 20 കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം എന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
പ്രതിഫലത്തിന് പുറമെ നയന്‍താരയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രായ വ്യത്യാസവും ചിലര്‍ ചര്‍ച്ച ചെയ്യുന്നു. 41 കാരിയായ നയന്‍താരയ്ക്ക് അറുപത് കാരനായ സല്‍മാന്‍ ഖാനോ, 19 വയസ്സിന്റെ പ്രായ വ്യത്യാസമോ എന്നൊക്കെയുള്ള ചോദ്യത്തെ ആരാധകര്‍ പൊളിച്ചടുക്കുന്നുണ്ട്. ഷാരൂഖ് ഖാനും ഇതേ പ്രായം തന്നെയായിരുന്നു. മാത്രമല്ല, 65 കാരനായ മോഹന്‍ലാലിനൊപ്പവും, 74 കാരനായ മമ്മൂട്ടിക്കൊപ്പവും നയന്‍താര അഭിനയിച്ചിട്ടുണ്ട്, ഇപ്പോള്‍ പേട്രിയേറ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
പ്രായവും പ്രതിഫലവും ഒന്നുമല്ല, അതിനപ്പുറം നയന്‍താരയ്ക്കിനി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ വരില്ല, സ്ത്രീപക്ഷ സിനിമകളിലേക്ക് ഒതുങ്ങുകയാണ് നടി എന്ന പ്രചരണത്തിനിടയില്‍ ഈ സല്‍മാന്‍ ഖാന്‍ ചിത്രം വലിയൊരു ബ്രേക്ക് ആണ് എന്നാണ് ആരാധകരുടെ വാദം.






English (US) ·