സല്ലാപം റിലീസായിട്ട് 30 വര്‍ഷങ്ങള്‍; സ്‌നേഹം മാത്രം, മഞ്ജു വാര്യര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി

2 months ago 8
sallapamസല്ലാപം റിലീസായിട്ട് 30 വർഷങ്ങൾ
മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമയാണ് സല്ലാപം . 1996 ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സിനിമ റിലീസായിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. മഞ്ജുവിന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടായി എന്ന് അടയാളപ്പെടുത്തുന്ന വര്‍ഷം കൂടെയാണിത്. ഇടയില്‍ ഒരു പതിനാല് വര്‍ഷത്തെ ഗ്യാപ് സംഭവിച്ചുവെങ്കിലും, അതെല്ലാം ഇപ്പോള്‍ നടി ഒന്നുമല്ലാതെയാക്കി തീര്‍ത്തു.,

സല്ലാപം മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മഞ്ജു വാര്യര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. 'പൊന്നില്‍ കുളിച്ചുനിന്ന ആ ചന്ദ്രികാ വസന്തത്തിന് ഇന്നേക്ക് മുപ്പത് വയസ്സ്' എന്ന് പറഞ്ഞ് മനോജ് കെ ജയന്‍ ചിത്രത്തിന്റെ ഒരു പഴയ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ആ പോസ്റ്റ് റീ ഷെയര്‍ ചെയ്ത മഞ്ജു വാര്യര്‍, രണ്ട് ലവ് ഇമോജികള്‍ പങ്കുവച്ചു. സ്‌നേഹം മാത്രം എന്ന് അടയാളപ്പെടുത്തുന്നു.

Also Read: എന്റെ എല്ലാ വിഷമങ്ങളിലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞ അമ്മ! മരുമകളായിട്ടല്ല, മകളായിട്ടാണ് സ്‌നേഹിച്ചത്; ഇമോഷണലായി നവ്യ

1995 ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മഞ്ജു വാര്യരുടെ നായികയായുള്ള ആദ്യ ചിത്രമാണ് സല്ലാപം. ദിലീപുമായി ഒന്നിച്ച ആദ്യത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് ഏറെക്കാലം ആ സിനിമ ഓര്‍മിപ്പിക്കപ്പെട്ടത്. നായികയെ സ്വന്തമാക്കുന്ന ആളാണ് നായകന്‍ എങ്കില്‍, രാധയെ ജീവന് തുല്യം സ്‌നേഹിച്ച, അവളെ ഒരു ആപത്ത് ഘട്ടത്തില്‍ വിട്ടുകൊടുക്കാതെ ചേര്‍ത്തു പിടിച്ച ദിവാകരന്‍ (മനോജ് കെ ജയന്‍) തന്നെയാണ് സല്ലാപത്തിലെ നായകന്‍ എന്ന് പറയേണ്ടി വരും


മഞ്ജു വാര്യര്‍, ദിലീപ് , മനോജ് കെ ജയന്‍ എന്നിവര്‍ക്ക് പുറമെ ബിന്ധു പണിക്കര്‍, കോഴിക്കോട് ശാരദ, മാള അരവിന്ദന്‍, എന്‍എഫ് വര്‍ഗീസ് തുടങ്ങിയൊരു നീണ്ട താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ജോണ്‍സണ്‍ മാഷ് ഒരുക്കിയ ചിത്രത്തിലെ ഗാനം ഇന്നും മലയാളികളുടെ പ്ലേലിസ്റ്റില്‍ മുന്നില്‍ തന്നെയാണ്.

സിനിമയുടെ ക്ലൈമാക്‌സില്‍ സ്വയം മറന്ന് മഞ്ജു വാര്യര്‍ ട്രെയിനിന്റെ മുന്നിലേക്ക് കുതിച്ചതും, തലനാരിഴയ്ക്ക് മനോജ് കെ ജയന്‍ രക്ഷപ്പെടുത്തിയതുമൊക്കെയായ സിനിമയുടെ പിന്നാമ്പുറ കഥകള്‍ ഇന്നും കൗതുകത്തോടെയാണ് സിനിമ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article