ഈടുനിൽപ്പുറപ്പാണ് : ഏറോ-ഗ്രേഡ് ടൈറ്റാനിയം, സഫയർ ഗ്ലാസ് എന്നിവയോടു കൂടിയ കുഷൻ ഡിസൈൻ ഡയൽ എന്നിങ്ങനെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇവയ്ക്കുള്ളത്. 10ATM & IP68 റേറ്റിങ്ങോടുകൂടി വാച്ച് അൾട്രാ മികച്ച പെർഫോമെൻസ് വാഗ്ദാനം ചെയ്യുന്നു. MIL-STD-810H ഇതിനെ ഔട്ട്‌ഡോർ സാഹചര്യങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ എളുപ്പമാക്കുന്നു.
മികച്ച പെർഫോമെൻസ് : ഗ്യാലക്‌സി വാച്ച് അൾട്രായ്ക്ക് 3nm പ്രൊസസർ (3X വേഗതയേറിയത്) ഉണ്ട്, ഇത് നിങ്ങളുടെ ദൈനംദിന ജീവിതം അനായാസമാക്കുന്നു. 100 മണിക്കൂർ വരെ റൺടൈം നൽകുന്നതിനായി ബാറ്ററി ലൈഫ് ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. ഡബിൾ പിഞ്ച് വളരെ ഉപകാരപ്രദമാണ്. ചിത്രങ്ങൾ എടുക്കാനും കോളുകൾക്ക് മറുപടി നൽകാനും അലാറം ഓഫ് ചെയ്യാനും ഈ ലളിതമായ ഫീച്ചർ ഉപയോഗിക്കാം. മെച്ചപ്പെട്ടതും സ്ഥിരതയുള്ളതുമായ ലൊക്കേഷൻ ട്രാക്കിങ്ങിനായി ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ് പുതിയ ഹാർഡ്‌വെയറിൽ ഉൾപ്പെടുന്നു.
ഗ്യാലക്സി AI ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ & ഫിറ്റ്നസ് നിരീക്ഷണം : എനർജി സ്കോർ, ബൂസ്റ്റർ കാർഡ്, പേഴ്സണലൈസ്ഡ് HR & FTP എന്നിവ ദൈനംദിന അവസ്ഥയെ അടിസ്ഥാനമാക്കി ഉപഭോക്താവിന് വളരെ ലാഭകരമായ ഉത്പന്നമായി മാറുന്നു. ഗ്യാലക്സി AI സ്മാർട്ട്‌ഫോണുമായി പെയറാക്കാവുന്നതാണ്.
ബയോആക്ടീവ് സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാച്ച് അൾട്രാ, LED-കളുടെ എണ്ണം വർദ്ധിപ്പിച്ചും റേഡിയൽ ഘടനയിൽ മാറ്റം വരുത്തിയും വിവിധ വ്യായാമങ്ങളുടെയും SpO2-ൻ്റെയും കൃത്യത മെച്ചപ്പെടുത്തുന്നു. വ്യക്തിഗതമാക്കിയ HR അൽഗോരിതങ്ങൾ ഉപയോഗിച്ച്, ഇതിന് ECG കൃത്യമായി അളക്കാനും രക്തസമ്മർദ്ദം നിരീക്ഷിക്കാനും കഴിയും.
സൗകര്യപ്രദം : ഫിസിക്കൽ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും ഒരു എമർജൻസി സൈറൺ സംയോജിപ്പിക്കുകയും ചെയ്യുന്ന ക്വിക്ക് ബട്ടൺ അവതരിപ്പിക്കുന്നു. ഗ്യാലക്‌സി വാച്ച് അൾട്രായ്ക്ക് രണ്ട് പ്രത്യേക വാച്ച് ഫെയ്‌സുകളുണ്ട്, അവ പ്രകാശ ലഭ്യത അനുസരിച്ച് സ്വയമേവ നൈറ്റ് മോഡിലേക്ക് മാറുന്നു. ടാപ്പ് & പേ, ജെസ്റ്റർ കൺട്രോളുകൾ, സാംസങ് സ്മാർട്ട്‌ഫോണുകളുമായുള്ള തടസ്സമില്ലാത്ത ഗ്യാലക്‌സി കണക്റ്റഡ് എക്സ്പീരിയൻസ് എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.
Content Highlights: Samsung Galaxy Watch Ultra
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·