Published: May 08, 2026 08:17 AM IST
1 minute Read
ഹൈദരാബാദ് ∙ വെടിക്കെട്ട് ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന അഭിഷേക് ശർമ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 മത്സരങ്ങളിൽ 300 സിക്സുകൾ നേടുന്ന ആറാമത്തെ ബാറ്ററെന്ന നേട്ടമാണ് അഭിഷേകിന് (302) സ്വന്തമായത്. പഞ്ചാബിനെതിരെ ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ 13 പന്തിൽ 35 റൺസ് നേടിയ അഭിഷേക് 4 സിക്സറുകൾ പറത്തിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ 33 റൺസിന് വിജയിച്ച സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിന് 7 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയിൽ കൂടുതൽ ട്വന്റി20 സിക്സുകളുടെ റെക്കോർഡ് രോഹിത് ശർമയുടെ പേരിലാണ്; 388 സിക്സുകൾ. ക്രിസ് ഗെയ്‌ൽ (357), വിരാട് കോലി (348), സഞ്ജു സാംസൺ (337), സൂര്യകുമാർ യാദവ് (317) എന്നിവരാണ് 300 സിക്സർ ക്ലബ്ബിലുള്ള മറ്റു താരങ്ങൾ.
2018ല്‍ ഐപിഎലിൽ അരങ്ങേറിയ അഭിഷേക് ശർമ, ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽനിന്ന് 475 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു സെഞ്ചറിയും മൂന്ന് അര്‍ധ സെഞ്ചറികളും ഉൾപ്പടെയാണ് താരത്തിന്റെ റൺവേട്ട. 2026 ഐപിഎലിൽ മാത്രം വൈഭവ് 36 സിക്സുകൾ അടിച്ചിട്ടുണ്ട്. ഐപിഎൽ കരിയറിൽ 88 മത്സരങ്ങളിൽനിന്ന് 137 സിക്സുകളും താരം ബൗണ്ടറി കടത്തിയിട്ടുണ്ട്.
English Summary:







English (US) ·