Authored by: അശ്വിനി പി|Samayam Malayalam•28 Apr 2026, 5:41 p.m. IST
വയനാട്ടില്‍ ടൗണ്‍ഷിപ് സന്ദര്‍ശിച്ചപ്പോള്‍, തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്ന് പറഞ്ഞ് ഒരു ജനപ്രതിനിധിയെ മാറ്റി നിര്‍ത്തിയ ആളാണ് മമ്മൂട്ടി. ആ മമ്മൂട്ടിയോട് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി
മമ്മൂട്ടി - വിജയ്വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴ് സിനിമാ - രാഷ്ട്രീയ ലോകത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചയാണ്. കോടികള്‍ വരുമാനം ഉപേക്ഷിച്ച്, തമിഴിലെ നമ്പര്‍ വണ്‍ താരമെന്ന പദവിയും വേണ്ട എന്നുവച്ചാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. സിനിമ വിട്ട് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു മാധ്യമങ്ങള്‍ മമ്മൂട്ടിയോട് ചോദിച്ചത്.
Also Read: മാസം 15 ദിവസം ബ്ലീഡിങ്, സാധാരണമാണെന്ന് കരുതി; ചിരിച്ച മുഖത്തിനപ്പുറത്തെ വേദനയെ കുറിച്ച് ശ്രുതികചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ മൈക്കുമായി മമ്മൂട്ടി യോട് അഭിപ്രായം ചോദിക്കാന്‍ പാഞ്ഞടുത്തത്. പക്ഷേ വിജയ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് തനിക്ക് അറിയില്ല എന്ന ഒറ്റ വാക്കില്‍ ഒതുക്കുകയായിരുന്നു മമ്മൂട്ടി. എന്നിട്ട് സ്വാഭാവികമായി ഒന്ന് ചിരിച്ച് വണ്ടിയില്‍ കയറി പോകുകയും ചെയ്തു. ആവേശത്തോടെ മൈക്കുമായി പോയവര്‍ മറ്റൊന്നും ചോദിക്കാനില്ലാതെ പിന്‍വാങ്ങുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ എന്നല്ല, കേരളത്തില്‍ പോലും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയാത്ത ആളാണ് മമ്മൂട്ടി. അടുത്തിടെ വയനാട്ടില്‍ ടൗണ്‍ഷിപ് സന്ദര്‍ശനം നടത്തിയപ്പോള്‍, തനിക്കൊപ്പം നിന്ന ജനപ്രതിനിധിയെ രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയത് പോലും വാര്‍ത്തയായിരുന്നു. ആ ആള്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം പറയുമോ?
വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതുപോലെ ഒന്നും മിണ്ടാതെ പോയ മറ്റൊരു സൂപ്പര്‍സ്റ്റാറുകൂടെയുണ്ട്, സ്റ്റൈല്‍ മന്നന്‍ രജിനികാന്ത്. ചോദ്യം കേട്ടിട്ടും കേള്‍ക്കാത്ത ഭാവം നടിക്കുകയായിരുന്നു തലൈവര്‍. ചോദ്യം പൂര്‍ണമായും നിരാകരിച്ച് മൗനം പാലിച്ചു.
പാട്രിയേറ്റ് എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന തുടങ്ങി വലിയൊരു താര നിര തന്നെ അണിനിരക്കുന്ന ചിത്രം മെയ് 1 ന് തിയേറ്ററുകളിലെത്തും.






English (US) ·