Published: October 15, 2026 05:37 PM IST Updated: October 15, 2026 10:09 PM IST
1 minute Read
മുംബൈ ∙ ബിസിസിഐ ചീഫ് സിലക്ടർ സ്ഥാനം ഒഴിഞ്ഞ അജിത് അഗാർക്കറുടെ പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ. വെസ്റ്റ് സോൺ സിലക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. മുൻ ഇന്ത്യൻ താരം പാർഥീവ് പട്ടേൽ ഇതിന് അപേക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ ഈ സ്ഥാനത്തേയ്ക്ക് ആരു വരുമെന്നതിൽ ആകാംക്ഷയേറി. ജൂനിയർ പുരുഷ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രമേശ് പവാർ, വെസ്റ്റ് സോൺ സിലക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
What you should work next
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സമീർ ദിഗെയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. മുൻപ് സിലക്ടർമാരുടെ ഒഴിവുകൾ പരസ്യപ്പെടുത്തിയപ്പോഴും പവാറും ദിഗെയും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വൻകിട പേരുകാർ സിലക്ഷൻ പാനലിന്റെ തലപ്പത്തേക്ക് വരണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നും ഇതിനായി ശമ്പള നയത്തിൽ വർധന വരുത്താൻ അവർ തയാറാണെന്നും ‘ടൈം ഓഫ് ഇന്ത്യ’യുടെ റിപ്പോർട്ട് ചെയ്തു.
ആർ.പി.സിങ്ങും പ്രഗ്യാൻ ഓജയും സിലക്ഷൻ പാനലിൽ ചേർന്നതിന് ശേഷം, പാനലിന്റെ ചെലവുകൾക്കായുള്ള ബജറ്റ് 3 കോടി രൂപ വർധിപ്പിച്ച് 17.45 കോടി രൂപയാക്കാൻ ബിസിസിഐ തയാറായിരുന്നു. 2026-27 വർഷത്തേക്ക് ബിസിസിഐ ഈ ബജറ്റ് 19.35 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. സിലക്ഷൻ കമ്മിറ്റിയിലേക്ക് നൂറിനടുത്ത് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രണ്ടും ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ സമീപിച്ചിരുന്നെങ്കിലും ഇവർ ഈ ഓഫർ നിരസിച്ചതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ആരൊക്കെയാണെന്നു വ്യക്തമല്ല.
സിലക്ടർ പദവിയിലേക്ക് അപേക്ഷിക്കേണ്ടെന്ന പാർഥീവ് പട്ടേലിന്റെ തീരുമാനത്തിന് പിന്നിൽ ഇന്ത്യൻ ക്രിക്കറ്റിൽ വി.വി.എസ് ലക്ഷ്മണിന് ‘വർദ്ധിച്ചുവരുന്ന സ്വാധീന’വുമായി വലിയ ബന്ധമുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സെന്റർ ഓഫ് എക്സലൻസിന്റെ തലവനായ ലക്ഷ്മൺ, എല്ലാ സിലക്ഷൻ യോഗങ്ങളിലും പങ്കെടുക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അടുത്തിടെ പറഞ്ഞിരുന്നു. പാർഥീവ് പട്ടേൽ അപേക്ഷിക്കാതിരുന്നതോടെ, പ്രഗ്യാൻ ഓജ സിലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല ചെയർമാനായി തുടർന്നേക്കും.
‘‘അഗാർക്കർ ലോകകപ്പ് വരെ തുടരുന്നതായിരുന്നു ബിസിസിഐ താൽപര്യപ്പെട്ടിരുന്നത്, എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. സിലക്ഷൻ കമ്മിറ്റിക്ക് ഒരു പുതിയ ചെയർമാൻ വരികയാണെങ്കിൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇപ്പോൾ പ്രവർത്തിക്കുന്നവരുടേതിൽനിന്നു വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. അതിനാൽ, പുതിയ സിലക്ടറുടെ കാഴ്ചപ്പാട് ബോർഡിന് വിലയിരുത്തേണ്ടിവരും. ലക്ഷ്മണിന്റെ വർധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത്, കാര്യങ്ങൾ നിലവിലുള്ളതുപോലെ തന്നെ തുടരാൻ ബോർഡ് അനുവദിച്ചേക്കാം.’’– ബിസിസിഐ വൃത്തം പറഞ്ഞു.
പ്രഗ്യാൻ ഓജ, ആർപി സിങ് അജയ് രത്ര, എസ്.എസ്.ദാസ് എന്നിവരാണ് നിലവിൽ സിലക്ഷൻ കമ്മിറ്റിയിലുള്ളത്. ബിസിസിഐ പ്രഖ്യാപിച്ച യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, സിലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിക്കുന്നവർ കുറഞ്ഞത് 7 ടെസ്റ്റുകളോ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളോ, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. കൂടാതെ, അപേക്ഷിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷം മുൻപെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരായിരിക്കണം.
English Summary:






English (US) ·