സീത ദേവിയുടെ വേഷം സായി പല്ലവിയ്ക്ക് ചേരുന്നില്ല എന്ന് വിമര്‍ശനങ്ങള്‍; ലുക്കിലല്ല അഭിനയത്തിലാണ് കാര്യം എന്ന് ആരാധകര്‍

1 month ago 4
ലോക സിനിമ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാമായണം . നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യാഷും എത്തുന്നു. സായി പല്ലവിയാണ് സീത ദേവിയുടെ വേഷത്തിലെത്തുന്നത്. രകുല്‍ പ്രീതി സിങ്, ശോഭന, രവി ഡുബി, സണ്ണി ഡിയോള്‍, കാജള്‍ അഗര്‍വാള്‍, ലാറ ദത്ത തുടങ്ങിയൊരു വലിയ താരനിരയും സിനിമയിലുണ്ട്.

ട്രെയിലര്‍ ഇറങ്ങിയതു മുതല്‍ പല തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാമായണത്തില്‍ ഏറ്റവും പ്രധാനമുള്ള ഹനുമാനെ ട്രെയിലറില്‍ കാണിച്ചില്ല എന്നതായിരുന്നു ആദ്യത്തെ പരാതി. രാമനെക്കാള്‍ പ്രാധാന്യം ട്രെയിലറില്‍ രാവണന് നല്‍കി എന്നതും ചര്‍ച്ചയായി. അതിനെക്കാള്‍ അധികം ചര്‍ച്ചയായത് സായി പല്ലവി സീത ദേവിയുടെ വേഷത്തില്‍ അനിയോജ്യയല്ല എന്ന തരത്തിലുള്ള വിമര്‍ശനമാണ്.

Samayam Malayalamഎന്നെ ഇത്രയും മൈക്രോസ്‌കോപ് ചെയ്യുന്നത് എനിക്കറിയില്ലായിരുന്നു; ജന്തര്‍ മന്ദര്‍ വിഷയത്തില്‍ പറഞ്ഞതിനെ കുറിച്ച് വിസ്മയ മോഹന്‍ലാല്‍
സീത ദേവിയുടെ അഴകും ഐശ്വര്യവും സായി പല്ലവിയില്‍ കാണുന്നില്ല എന്ന തരത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും നടക്കുന്നു. രാവണന്റെ ഭാര്യയായ മണ്ഡോധരിയെക്കാള്‍ സുന്ദരിയായിരിക്കണം സീതാ ദേവി, അതുകൊണ്ടാണല്ലോ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോകുന്നത്. എന്നാല്‍ മണ്ഡോധരിയായി എത്തുന്ന കാജള്‍ അഗര്‍വാളും, ശൂര്‍പ്പണകയായി വരുന്ന രകുല്‍ പ്രീതി സിംഗും സായി പല്ലവിയെക്കാള്‍ യോഗ്യയാണ് എന്ന തരത്തിലാണ് കമന്റുകള്‍.

എന്നാല്‍ ലുക്കിലല്ല കാര്യം, അഭിനയത്തിലാണ് എന്ന് ആരാധകര്‍ പറയുന്നു. വെറും ട്രെയിലര്‍ മാത്രം കണ്ട് വിലയിരുത്താന്‍ സാധിക്കില്ല. ട്രെയിലറില്‍ സീതാ ദേവിയെ ചെറുതായി മാത്രമേ കാണിച്ചിട്ടുള്ളൂ. ലുക്കിനെക്കാള്‍ അഭിനയത്തിനാണ് പ്രാധാന്യം. അക്കാര്യത്തില്‍ സായി പല്ലവി ഇവരെ എല്ലാം പിന്നിലാക്കും എന്ന് പിന്തുണയ്ക്കുന്ന കമന്റുകളുമുണ്ട്.


സായി പല്ലവിയ്ക്ക് അവരുടേതായ അഴകും ഭംഗിയുമുണ്ട്. അത് മാത്രമല്ല, ഇമോഷന്‍ രംഗങ്ങള്‍ സായി പല്ലവി അഭിനയിക്കുമ്പോള്‍ പ്രേക്ഷകരും കരഞ്ഞു പോകുന്ന തരത്തില്‍ ആ ഹെവിനസ്സ് അവര്‍ കൊണ്ടുവരാറുണ്ട്. സീതാ ദേവിയെ പോലൊരു ദൈവീകതയെ ബഹുമാനിക്കുമ്പോള്‍ തന്നെ എങ്ങനെ മറ്റൊരു നടിയെ ബോഡി ഷെയിമിങ് ചെയ്യാന്‍ സാധിക്കുന്നു. സീത ദേവിയെ ബഹുമാനിക്കുന്നവര്‍ എല്ലാ സ്ത്രീകളെയും ബഹുമാനിക്കാന്‍ അറിയാവുന്നവരായിരിക്കണം. സൗന്ദര്യത്തിനപ്പുറം സീതാ ദേവിയ്ക്കുള്ള മഹത്വത്തെ മനസ്സിലാക്കുന്നവര്‍ ഒരിക്കലും സീത ദേവിയായി സായി പല്ലവി എത്തുന്നതിനെ വിമര്‍ശിക്കില്ല എന്നാണ് പിന്തുണയ്ക്കുന്നവരുടെ പക്ഷം
Read Entire Article