മോഹന്‍ലാലിന്റെയും സുചിത്രയുടെയും മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയ ലോകത്തേക്ക് വരുന്ന തുടക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടെയാണ് ജൂഡ് ആന്റണി ജോസഫ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് വിസ്മയയ്ക്കും സുചിത്രയ്ക്കും ഒപ്പം നിന്നെടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്.
ഹാപ്പി ബര്‍ത്ത്‌ഡേ പ്രിയപ്പെട്ട സുചിചേച്ചീ. ചേച്ചിയുടെ അനിയനായി ജീവിക്കുന്നതിലെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാന്‍ അറിയില്ല. എന്തൊരു നല്ല വ്യക്തിയാണ് ചേച്ചി. ദൈവം അനുഗ്രഹക്കട്ടെ എന്നും, നല്ലൊരു ജന്മദിനം ആയിരിക്കട്ടെ എന്നും ആശംസിക്കുന്നു. ആളുകള്‍ക്ക് ഇതുപോലെ തന്നെ പ്രചോദനമാവുക, ഒപ്പം ചേച്ചിയുടെ കുഞ്ഞ് കുഞ്ഞ് വിനോദങ്ങള്‍ ഒരുപാട് കണ്ടെത്തുക. ലവ് യു ചേച്ചീ- എന്നാണ് ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്.
ഓം ശാന്തി ഓശാനയില്‍ തുടങ്ങി, 2018 എന്ന സിനിമ വരെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള മുന്‍നിര സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. മകള്‍ വിസ്മയ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍, സുചിത്രം ആദ്യം വിളിച്ചത് ജൂഡിനെ ആയിരുന്നുവത്രെ. ഒരു കഥ തയ്യാറാക്കാനായി ആവശ്യപ്പെട്ടു, അതിന് ശേഷം നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ തുടക്കം എന്ന ചിത്രം സംഭവിക്കുന്നത്.
Also Read: എവിടെ പോയാലും വിജയ്‌ക്കൊപ്പം തൃഷ! ഇത് എവിടെ മുതല്‍ ആരംഭിച്ചതാണ്? നോര്‍മലൈസ് ചെയ്യുകയാണോ?
ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് സുചിത്ര ചേച്ചി തന്നെയാണ് എന്ന് ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ ജൂഡ് പറഞ്ഞിരുന്നു. എല്ലാ ഘട്ടത്തിലും ചേച്ചിയുടെ സാന്നിധ്യവും സ്വാധീനവും ഉണ്ടായിരുന്നു എന്നാണ് ജൂഡ് പറഞ്ഞത്. അന്ന് മുതലേ ചേച്ചി - അനിയന്‍ ബന്ധവും തുടങ്ങിയിരുന്നു







English (US) ·