Published: July 26, 2026 08:35 PM IST Updated: July 26, 2026 09:12 PM IST
1 minute Read
ഗ്ലാസ്ഗോ∙ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ മീരാഭായ് ചാനുവിന്. വനിതകളുടെ 48 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ആകെ 190 കിലോഗ്രാം ഉയർത്തി പുതിയ ഗെയിംസ് റെക്കോർഡോടെയാണ് താരത്തിന്റെ മെഡൽ നേട്ടം. ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാം വിജയകരമായി ഉയർത്തിയാണ് താരം തന്റെ തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ സ്വന്തമാക്കിയത്. സ്നാച്ച് റൗണ്ടിൽ 85 കിലോഗ്രാം ഉയർത്തിയാണ് റെക്കോർഡിട്ടത്. ആകെ 190 കിലോ.
What you should work next
2018, 2022 ഗെയിംസുകളിലും മീരാഭായ് ചാനു സ്വർണ മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് മീരാഭായ് ചാനു. സുശീൽ കുമാർ (2010, 2014, 2018), വിനേഷ് ഫോഗട്ട് (2014, 2018, 2022) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത സിങ് വെള്ളി മെഡൽ നേടിയതിന് പിന്നാലെ, ഭാരോദ്വഹനത്തിൽ ഇന്ത്യ ഞായറാഴ്ച നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. നേരത്തെ, പാരാ പവർലിഫ്റ്റിങ്ങിൽ ഝന്ധുകുമാറാണ് ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്.
English Summary:






English (US) ·