സൂര്യയുടെ ഫാൻസ്‌ ഷോകൾക്ക് തിരിച്ചടി; 'മൂക്കുത്തി അമ്മൻ 2' എത്തിയതോടെ തീയേറ്ററുകളിൽ വലിയ ചർച്ച!

2 weeks ago 4
ദീപാവലി ബോക്സ്ഓഫീസ് പോരാട്ടത്തിൽ സൂര്യയുടെ പുതിയ ചിത്രമായ ' സീൻ ' എന്ന സിനിമയ്ക്ക് കനത്ത തിരിച്ചടി. ചിത്രത്തിന്റെ ഹൗസ്ഫുൾ ആയ ഷോകൾ അവസാന നിമിഷം റദ്ദാക്കിയതിനെത്തുടർന്ന് ആരാധകർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ദീപാവലി റിലീസിനെത്തിയ തമിഴ് സിനിമകളിൽ തിയേറ്റർ തർക്കങ്ങളും വിതരണ വിവാദങ്ങളും ചൂടുപിടിക്കുന്നു. സൂര്യ നായകനായെത്തിയ പുതിയ ചിത്രം 'സീൻ' ന്റെ ഹൗസ്ഫുൾ ഷോകൾ അവസാന നിമിഷം റദ്ദാക്കിയെന്നാരോപിച്ച് ആരാധകർ രംഗത്തെത്തി. നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മാൻ 2 എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ അവസാന നിമിഷ മാറ്റങ്ങൾ വരുത്തിയത് എന്നാണ് പ്രധാന പരാതി.

Samayam Malayalamകഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍, അമ്മയായ ഈ സാഹചര്യത്തില്‍ ഇത് വളരെ പ്രയാസമായ അവസ്ഥയാണ്; പദ്മപ്രിയ
രോഹിണി സിൽവർ സ്ക്രീൻസ് , വരദരാജ സിനിമാസ് തുടങ്ങിയ പ്രധാന തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിരവധി പേർക്കാണ് ഷോകൾ ക്യാൻസൽ ചെയ്തതായി സന്ദേശങ്ങൾ ലഭിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് തന്നെ ബുക്ക് ചെയ്ത് ഹൗസ്ഫുൾ ആയ ഷോകളുടെ ടിക്കറ്റുകൾ അവസാന നിമിഷം റദ്ദാക്കുകയും, ആ സമയങ്ങളിൽ 'മൂക്കുത്തി അമ്മാൻ 2' സിനിമയുടെ പ്രദർശനങ്ങൾ ക്രമീകരിക്കുകയും ചെയ്തു എന്നാണ് പ്രധാന പരാതി. ടിക്കറ്റെടുത്ത് തിയേറ്ററുകളിലേക്ക് പോകാനിരുന്ന സാധാരണക്കാരായ പ്രേക്ഷകരെയും സിനിമയുടെ ഫാൻസിനെയും ഈ നീതികേട് വൻതോതിൽ നിരാശരാക്കിയിട്ടുണ്ട്. രോഹിണി സിൽവർ സ്ക്രീൻസ്, വരദരാജ സിനിമാസ് തുടങ്ങിയ പ്രമുഖ തിയേറ്ററുകളിലാണ് ഇത്തരം പെട്ടെന്നുള്ള മാറ്റങ്ങളും ഷോ റദ്ദാക്കലുകളും വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ചർച്ചകളുമാണ് നടക്കുന്നത്. തിയേറ്റർ ഉടമകളും ഡിസ്ട്രിബ്യൂട്ടർമാരും ഇത്തരം കാര്യങ്ങളിൽ സുതാര്യത പാലിക്കണമെന്നും, ആരോഗ്യപരമായ മത്സരത്തിലൂടെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമ കാണാനുള്ള അവസരം നൽകണമെന്നുമാണ് ആരാധകരുടെ പ്രധാന ആവശ്യം.


ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' എന്ന ചിത്രത്തിൽ സൂര്യയ്ക്കൊപ്പം നസ്റിയ നസ്ലിൻ, നസ്ലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം, സുന്ദർ സി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് നയൻതാരയുടെ 'മൂക്കുത്തി അമ്മാൻ 2'. ദീപാവലി റിലീസായെത്തിയ ഈ രണ്ട് ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് പോരാട്ടം തിയേറ്ററുകൾക്ക് പുറമെ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തിയേറ്റർ ലിസ്റ്റിംഗിലെ ഈ വിവാദങ്ങൾ വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനെയും ബാധിക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Read Entire Article