സൂര്യയ്ക്കും, ധനുഷിനും ശേഷം, മമിത ബൈജുവിനെ തേടി അടുത്ത നടന്‍; സൂരിയുടെ ചിത്രത്തില്‍ നായികയോ?

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam1 Apr 2026, 3:15 p.m. IST

തമിഴില്‍ സജീവമാവാന്‍ തന്നെയാണ് മമിത ബൈജുവിന്റെ തീരുമാനം. വിജയ്, സൂര്യ, ധനുഷ് ചിത്രങ്ങള്‍ക്ക് ശേഷം മമിതയെ തേടി അടുത്ത സിനിമയുടെ അവസരവും വന്നു കഴിഞ്ഞു

mamitha sooriസൂരിയുടെ അടുത്ത ചിത്രത്തിന് വേണ്ടി മമിത ബൈജുവിനെ സമീപിച്ചു
തമിഴില്‍ വിന്നില്‍ക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് മമിത ബൈജു . ഡ്യൂഡ് എന്ന ചിത്രത്തിലൂടെ അത്രയും തമിഴ് ജനങ്ങളുടെ സ്‌നേഹവും സ്വീകാര്യതയും നേടിയ നടി, ജനനായകനില്‍ വിജയ് യുടെ അനിയത്തി വേഷത്തില്‍ എത്തുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. ചിത്രം ഇനിയും റിലീസ് ആയിട്ടില്ല എങ്കിലും, വിജയ് യുടെ അവസാന സിനിമയുടെ ഭാഗമായി എന്നത് മമിതയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

വിജയ് ചിത്രത്തിന് ശേഷം സൂര്യയുടെ ചിത്രത്തിലേക്കാണ് മമിത ബൈജു കടന്നത്. വിശ്വനാഥ് ആന്റ് സണ്‍സ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മമിത ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു. ഇരുപത് വയസ്സിന്റെ പ്രായ വ്യത്യാസത്തില്‍ സൂര്യയെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി, ക്യൂട്‌നസ്സ് വാരി വിതറി മമിത കൈയ്യടിയും സ്‌നേഹവും നേടി.

Also Read: സല്‍മാന്‍ ഖാനും നയന്‍താരയും തമ്മിലുള്ള പ്രായ വ്യത്യാസം, കൂടെ അഭിനയിക്കാന്‍ നയന്‍ എത്ര ആവശ്യപ്പെട്ടു? എന്തൊക്കെയാണ് അറിയേണ്ടത്!

അതിന് ശേഷം വന്നരം ധനുഷിന്റെ കര എന്ന ചിത്രത്തിന്റെ ടീസറാണ്. ഇതുവരെ കണ്ട മമിതയേ അല്ല, ഇത് വേറെ ലെവല്‍ എന്ന് തെളിയിക്കുന്നതായിരുന്നു കര എന്ന ചിത്രത്തിലെ മമിതയുടെ ലുക്ക്. ഒരുപാട് അഭിനയ സാധ്യതകളുള്ള വേഷമാണെന്നതും വ്യക്തം.

വിജയ്, സൂര്യ, ധനുഷ് എന്നിവരുടെ ചിത്രത്തിന് ശേഷം മമിത അടുത്ത തമിഴ് ചിത്രം കരാറ് ചെയ്തു എന്നതാണ് പുതിയ വിവരം. സൂരി നായകനായി എത്തുന്ന ഏഴാമത്തെ ചിത്രത്തിലെ നായികാ റോളിന് വേണ്ടി മമിതയെ സമീപിച്ചു എന്നാണ് വാര്‍ത്തകള്‍. കെഎസ് രവികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ ചിത്രത്തില്‍ മമിത കരാറ് ചെയ്‌തോ ഇല്ലയോ എന്ന വിവരം പുറത്തുവന്നിട്ടില്ല.

Also Read: രഞ്ജിത്ത് എന്ന പേരിന് ഇത്രയും ഹൈപ്പ് കിട്ടിയത് എപ്പോഴാണ്? രഞ്ജിത്ത് എങ്ങനെ രഞ്ജിത്ത് ആയി?


ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ലോകത്തേക്ക് വന്ന സൂരി, ഒത്തിരി ചിത്രങ്ങളില്‍ ഹാസ്യ താരമായി വേഷമിട്ടതിന് ശേഷം ഇപ്പോള്‍ നായകന്‍ റോളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. വിടുതലൈ, കൂട്ടുകാളി, ഗുരുഡന്‍, മാമന്‍ തുടങ്ങിയ ചിത്രങ്ങളിലെ സൂരിയുടെ അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article