ആഗോള വിപണികളിലെ പ്രതികൂല സാഹചര്യം രാജ്യത്തെ വിപണികളെ ബാധിച്ചു. സെന്‍സെക്‌സ് 730 പോയന്റ് ഇടിഞ്ഞ് 80,718ലെത്തി. നിഫ്റ്റിയിലാകട്ടെ 24,548 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 2.06 ലക്ഷം കോടി രൂപ കുറഞ്ഞ് 442.13 ലക്ഷം കോടിയായി.
തുടരുന്ന യുഎസ്-ചൈന വ്യാപാര സംഘര്‍ഷമാണ് വിപണിയുടെ കരുത്ത് ചോര്‍ത്തിയത്. യുഎസ് തൊഴില്‍ കണക്കുകള്‍ വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതും തിരിച്ചടിയായി. ഐടി, ധനകാര്യ ഓഹരികളിലാണ് ഇടിവ് കൂടുതല്‍ പ്രകടമായത്.
അതേസമയം, അനുകൂലമായ ആഭ്യന്തര ഘടകങ്ങളും നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യതയും ഇന്ത്യന്‍ സൂചികകള്‍ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ജൂണ്‍ ആറിലെ പണനയ പ്രഖ്യാപനത്തില്‍ കാല്‍ ശതമാനം നിരക്ക് കുറച്ചേക്കും. ധനകാര്യം, വാഹനം, വസ്തു, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നീ മേഖലകള്‍ക്ക് ഇത് ഗുണകരമാകും.
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും തിരിച്ചടിനേരിട്ടത്. ഈ ഓഹരികള്‍ രണ്ട് ശതമാനംവരെ താഴന്നു. അതേസമയം, അദാനി പോര്‍ട്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ്‌ലെ എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ്.
യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്നതും വരാനിരിക്കുന്ന തൊഴില്‍ സ്ഥിതിവിവരക്കണക്കുകളും യൂറോപ്പില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ഏഷ്യന്‍ സൂചികകളില്‍ തിരിച്ചടിക്ക് കാരണമായി. ഡോളര്‍ സൂചികയെയും ബാധിച്ചു. ജപ്പാന്റെ നിക്കി 1.4 ശതമാനം ഇടിഞ്ഞു. ഹോങ്കോങ് 2.5 ശതമാനം താഴുകയും ചെയ്തു.
രാവിലത്തെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ നേട്ടമുണ്ടായി. 85.49 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസത്തെ തുടര്‍ച്ചയായ വാങ്ങലിന് ശേഷം വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ അറ്റവില്പനക്കാരായി.
Content Highlights: Sensex Plunges 700 Points: Global Uncertainty and US-China Tensions Weigh connected Indian Markets
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·