സെന്‍സെക്‌സ് 850 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 24,700ല്‍: തകര്‍ച്ച നേരിട്ടത് എന്തുകൊണ്ട്

8 months ago 7

ച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിനിടെ കനത്ത നഷ്ടത്തില്‍ വിപണി. സെന്‍സെക്‌സിന് 873 പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 24,700 നിലവാരത്തിലെത്തുകയും ചെയ്തു. നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.80 ശതമാനവും 0.30 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 3.44 ലക്ഷം കോടി കുറഞ്ഞത് 440.23 ലക്ഷം കോടിയിലെത്തി.

വ്യത്യസ്ത ആഗോള-ആഭ്യന്തര കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. യുഎസിന്റെ റേറ്റിങ് മൂഡീസ് താഴ്ത്തിയത് ആഗോളതലത്തില്‍ വിപണികള്‍ക്ക് തിരിച്ചടിയായി. ഇതോടെ യുഎസിലെ ദീര്‍ഘകാല ട്രഷറി ആദായം 5.03 ശതമാനത്തിലേയ്ക്ക് കുതിക്കുകയും ചെയ്തു.

തുടര്‍ച്ചയായി വാങ്ങലുകാരായിരുന്ന വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്മാറാന്‍ തുടങ്ങിയതിന്റെ സൂചനയും തിരിച്ചടിയായി. മെയ് 19ന് 526 കോടി രൂപയുടെ അറ്റവില്പനയാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 238 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തുകയുംചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തില്‍ നിന്ന് കാര്യമായി ലാഭമെടുപ്പു നടന്നതും ഇടിവിന് കാരണമായി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും നാല് ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ഒമ്പത് വ്യാപാര ദിനത്തിനിടെ മാത്രം ബിഎസ്ഇ കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 27.3 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

വന്‍കിട ഓഹരികളായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടതും സൂചികകള്‍ക്ക് തിരിച്ചടിയായി.

Content Highlights: Sensex Plunges 850 Points, Nifty Below 24,700: Market Crash Explained

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article