സെമിയിൽ മഴ പെയ്താൽ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ, അന്നും മഴയെങ്കിൽ കാത്തിരിക്കുന്നത് വൻ ട്വിസ്റ്റ്

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: September 29, 2026 03:53 PM IST

1 minute Read

 Sajjad Hussain/AFP
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: Sajjad Hussain/AFP

നഗോയ∙ ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾക്ക് മഴ ഭീഷണി തുടരുകയാണ്. ക്വാർട്ടർ ഫൈനലിലെ നാലു മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾ നേരിട്ട് സെമി ഫൈനലില്‍ കടന്നിരിക്കുകയാണ്. സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുമ്പോൾ പാക്കിസ്ഥാന് ബംഗ്ലദേശാണ് എതിരാളികൾ. വ്യാഴാഴ്ചയാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. കൊറോഗി അത്‍ലറ്റിക്സ് പാർക്കില്‍ നടക്കാനിരിക്കുന്ന പോരാട്ടങ്ങൾക്കും മഴ ഭീഷണിയുണ്ട്. വ്യാഴാഴ്ച മേഖലയിൽ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ട്.

What you should work next

വ്യാഴാഴ്ച മഴ പെയ്താൽ ഓവറുകൾ വെട്ടിച്ചുരുക്കുകയോ അല്ലെങ്കിൽ മത്സരങ്ങൾ ഉപേക്ഷിക്കുകയോ ചെയ്യും. അങ്ങനെ സംഭവിച്ചാൽ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ കടക്കും. ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം സംഭവിച്ചാൽ ലോകക്രിക്കറ്റിലെ തന്നെ ചിരവൈരികളുടെ പോരാട്ടത്തിനായിരിക്കും ജപ്പാൻ സാക്ഷിയാകുക. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം നടക്കേണ്ടത്. അന്നും നഗോയയിൽ മഴയ്ക്ക് 40 ശതമാനം സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. അപ്പോഴും ഒരു പ്രശ്നമുണ്ട്. മഴ കാരണം ഫൈനൽ റദ്ദാക്കിയാൽ റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യയ്ക്കു മെഡൽ ലഭിക്കില്ല. മറിച്ച് രണ്ടു ടീമുകളും സ്വർണം പങ്കിടുന്നതാണു പുതിയ രീതി.

What you should work next

2022 ഏഷ്യൻ ഗെയിംസിലെ ഫൈനല്‍ മഴ കാരണം റദ്ദാക്കിയതോടെ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യയ്ക്കു സ്വർണം ലഭിച്ചിരുന്നു. എന്നാൽ ജപ്പാനിലെത്തിയപ്പോൾ ഫൈനൽ നടന്നില്ലെങ്കിൽ മെ‍ഡൽ പങ്കിടുന്ന രീതിയിലേക്കു മാറി. ഇന്ത്യയും പാക്കിസ്ഥാനും മെഡൽ പങ്കിടേണ്ട സാഹചര്യം ഉണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകളിലെ താരങ്ങൾ ഹസ്തദാനം ചെയ്തിരുന്നില്ല. പാക്കിസ്ഥാൻ മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ഏഷ്യാകപ്പ് ട്രോഫികൾ ഏറ്റുവാങ്ങാനും ഇന്ത്യ കൂട്ടാക്കിയിരുന്നില്ല.

English Summary:

Asian Games cricket faces important rainfall threats, impacting matches and perchance starring to medal sharing scenarios. Chances for India vs Pakistan Final

Read Entire Article