അൻസിബ ഹസ്സൻഎല്ലാം ഒറ്റ സെക്കന്റില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നില്ല, ഇക്‌സിക്യുട്ടീവ് അംഗം ആയതിന് ശേഷം പല തരത്തിലുള്ള പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടു. ഇനിയും സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ആരോടും ഒന്നും പറയാതെ ഇറങ്ങിയത് എന്നാണ് അന്‍സിബ പറഞ്ഞത്. മൗനം പാലിക്കുന്നത് ആരെ സംരക്ഷിക്കാനാണ്, തന്റെ രാജിയെ കുറിച്ച് കെട്ടുകഥകളും വരുന്ന പശ്ചാത്തലത്തിലാണ് അന്‍സിബ ഇപ്പോള്‍ മനസ്സ് തുറന്നത്. ഇവിടെ വരെ എത്താന്‍ ഒരുപാട് കഷ്ടപ്പെട്ട നടിയാണ് അന്‍സിബ.
Also Read: ബ്രെസ്റ്റ് കാന്‍സര്‍ എന്നത് സത്യമോ? എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ തന്നെ വന്ന് പറയും എന്ന് രേണു സുധിഇന്ന് ദൃശ്യം ഫ്രാഞ്ചസിയിലെ സിനിമ കളിലൂടെ അന്‍സിബ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പരിചിതമായ മുഖമാണ്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല ഈ കോഴിക്കോട്ടുതകാരിയുടെ തുടക്ക കാലത്തെ സിനിമ ജീവിതം. ഒരു ദൃശ്യം മാറ്റി മറിച്ച ജീവിതമാണ് അന്‍സിബയുടേത്.
ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ 2008 ലാണ് അന്‍സിബ സിനിമ ലോകത്തേക്ക് കടക്കുന്നത്. പിന്നീട് തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നു. ബാലതാരമായും നായികയായും ഏതാനും സിനിമകള്‍ ചെയ്തു. സിനിമകളില്‍ ഗോഡ് ഫാദര്‍ ആരും ഇല്ലാത്തതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പുകള്‍ പലതും പാളിപ്പോയി. അതോടൊപ്പം വിമര്‍ശനങ്ങളും വന്നു.
സിനിമയ്ക്കുള്ളിലെ വിമര്‍ശനങ്ങള്‍ മാത്രമല്ല, അന്ന് ഫേസ്ബുക്ക് വിമര്‍ശനങ്ങളും വലിയ രീതിയില്‍ അന്‍സിബയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മതത്തിന്റെ പേരിലുള്ള സൈബര്‍ അറ്റാക്കും കൂടുതലായിരുന്നു. തട്ടമിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രധാരണം എന്നൊക്കെ പറഞ്ഞുള്ള സൈബര്‍ അറ്റാക്ക് പൂര്‍ണമായും അന്‍സിബയുടെ ഇമേജിനെ തന്നെ തകര്‍ക്കുന്ന അവസരത്തിലാണ് ദൃശ്യം എന്ന സിനിമ സംഭവിക്കുന്നത്.
അത് തീര്‍ത്തും യാദൃശ്ചികമായി സംഭവിച്ച ഒന്നായിരുന്നു. നിവേദ തോമസ് ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു അത്. നിവേദയ്ക്ക് സാധിക്കാതെ വന്നപ്പോള്‍, ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പാണ് അന്‍സിബയിലേക്ക് അവസരം എത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിനൊപ്പം അന്‍സിബയുടെ ഇമേജും മാറി. പക്ഷേ ദൃശ്യത്തിന് ശേഷവും പറയത്തക്ക മികച്ച റോളുകളൊന്നും അന്‍സിബയെ തേടിയെത്തിയിരുന്നില്ല, പക്ഷേ നടി സിനിമകള്‍ ചെയ്തുകൊണ്ടേയിരുന്നു.
കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടെ ഏറ്റെടുത്ത അന്‍സിബ വളരെ പക്വതയോടെ ജീവിതത്തെ കണ്ടു. അതിന്‍രെ ഭാഗമായിട്ടാണ് ബിഗ് ബോസ് പോലൊരു ഷോയില്‍ മത്സരിക്കാന്‍ എത്തിയതും. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അന്‍സിബ മുന്നോട്ടു തന്നെ പോകുകയാണ്. ഇപ്പോള്‍ ദൃശ്യം 3 യിലെ അഭിനയത്തിനും നടി പ്രശംസകള്‍ നേടിയെടുക്കുന്നു.






English (US) ·