മികച്ച പോർട്ടബിലിറ്റി: ഈടുനിൽക്കുന്ന എക്സ്ടീരിയറും സ്ട്രാപ്പും ഈ സ്പീക്കറിനെ എവിടെയും പോകാൻ തയ്യാറാക്കുന്നു. നിങ്ങളുടെ ബാക്ക്‌പാക്കിലോ, കൈയിലോ, കൂടാതെ തൂക്കിയിടാനുമാകുന്നതാണ്. സൗണ്ട് പ്രൊജക്ഷനായി ഡൗൺവേഡ് ഫെയിസിങ് ഫീച്ചറുമുണ്ട്.
USB ടൈപ്പ്-സി പോർട്ട്: USB ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് XB100 ചാർജ് ചെയ്യുക. XB100 ന് 16 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ട്. അതുവഴി പകലും രാത്രിയും നീണ്ട് നിൽക്കുന്ന സംഗീതാനുഭവം സ്വന്തമാക്കാം. XB100 കണക്റ്റ് ചെയ്യുമ്പോൾ ശേഷിക്കുന്ന ബാറ്ററി ശതമാനം നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വ്യക്തമായി കാണാവുന്നതാണ്.
ചെറിയ കോമ്പാക്ട് സ്പീക്കർ: സംഗീതം ഞങ്ങളുടെ ജീവിതത്തിന്റെ സൗണ്ട് ട്രാക്കായി പറയാം. എവിടെയായിരുന്നാലും ട്യൂണുകൾ ആസ്വദിക്കാൻ ഇവ ഉപയോഗിക്കാം. അതിനാൽ ഞങ്ങൾ ശക്തവും വ്യക്തവുമായ ശബ്‌ദം ഒരു പോർട്ടബിൾ ബോഡിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നു.
യാത്രയ്ക്കിടെ പോർട്ടബിൾ, ജീവിതകാലം മുഴുവൻ ഈടുനിൽക്കുന്നവ: നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ സംഗീതാനുഭവം യാഥാർത്ഥ്യമാക്കാൻ ഇവ ഉപയോഗിക്കാം. XB100 ഇതിനായി സഹായിക്കുന്നുണ്ട്. കോംപാക്റ്റ് ബോഡി ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞതുമാണ്. ദൈർഘ്യമേറിയ പെർഫോമെൻസ് ഉറപ്പാക്കുന്ന ബാറ്ററിയും മൾട്ടിവേ സ്ട്രാപ്പും ഇത് എവിടെയും കൊണ്ടുപോകാൻ അനുയോജ്യമാക്കുന്നു.
സുസ്ഥിരത : പരിസ്ഥിതി ആഘാതം കുറയ്ക്കാൻ സഹായിക്കുന്നതിന് XB100 ബോഡിയും സ്ട്രാപ്പും ഭാഗികമായി പുനരുപയോഗിച്ച പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഗാനങ്ങൾ കേൾക്കുന്നതിനോടൊപ്പം കോളുകൾ എടുക്കാനും വിളിക്കാനും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. കൂടാതെ, സ്റ്റീരിയോ ശബ്ദത്തിനായി ബ്ലൂടൂത്ത് വഴി നിങ്ങൾക്ക് രണ്ട് സ്പീക്കറുകൾ പെയർ ചെയ്യാവുന്നതാണ്.
Content Highlights: Sony Wireless Bluetooth Portable Lightweight Super-Compact Travel Speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·