13 June 2025, 10:03 AM IST

Photo:Gettyimages
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിനാകട്ടെ 195 രൂപ വര്‍ധിച്ച് 9295 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ ഒരു ലക്ഷം രൂപ പിന്നിടുകയും ചെയ്തു. 98,392 രൂപയായിരുന്നു കഴിഞ്ഞ ദിവസം. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,425 ഡോളര്‍ നിലവാരത്തിലാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷിത സുരക്ഷിതമായ ആസ്തിയിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതാണ് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് പിന്നില്‍.
Content Highlights: Gold Prices Surge: 1,560 Rupee Increase Pushes Price Per Sovereign to 74,360 Rupees
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·