08 August 2025, 11:46 AM IST

representative image
വീണ്ടും റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില. വെള്ളിയാഴ്ച പവന്റെ വില 560 രൂപ കൂടി 75,760 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വര്‍ധിച്ച് 9,470 രൂപയിലുമെത്തി. 75,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ട്രംപിന്റെ തീരുവകളെ തുടര്‍ന്നുള്ള അനിശ്ചിതത്വവും ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്‌സര്‍ലന്‍ഡിന് ഒരു കിലോഗ്രാം സ്വര്‍ണക്കട്ടിയുടെ ഇറക്കുമതിക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടും മഞ്ഞലോഹത്തിന് വില വര്‍ധനവിന് ആക്കംകൂട്ടി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,14,904 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 3,386 ഡോളര്‍ നിലവാരത്തിലാണ്. ഈയാഴ്ചയില്‍ ഇതുവരെ 0.70 ശതമാനമാണ് മുന്നേറ്റമാണുണ്ടായത്.
Content Highlights: Gold Prices Surge Again: Sovereign Gold Reaches ₹75,760 Per 8 Grams.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·