14 March 2025, 11:04 AM IST

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം. വെള്ളിയാഴ്ച പവന്റെ വില 880 രൂപ കൂടി 65,840 രൂപയായി. ഗ്രാമിന് 8120 രൂപയുമായി. 64,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,990.09 ഡോളര്‍ നിലവാരത്തിലെത്തിയശേഷം നേരിയതോതില്‍ താഴ്ന്നു. 2,983.78 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഹോളി പ്രമാണിച്ച് കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ രാവിലത്തെ സെഷന് അവധിയാണ്. വൈകീട്ടാണ് ഇനി വ്യാപാരം നടക്കുക. 87,775 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.
ട്രംപിന്റെ താരിഫ് നയങ്ങളിലെ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യങ്ങള്‍ തമ്മില്‍ തീരുവ യുദ്ധം തുടരുന്നത് ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി.
Content Highlights: Gold prices deed a grounds precocious today, reaching ₹65,840 per pavan (880 increase).
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·