01 September 2025, 11:44 AM IST

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. പവന്റെ വില 680 രൂപ ഉയര്‍ന്ന് 77,640 ആയി. കഴിഞ്ഞ ദിവസം 76,960 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 9,620 രൂപയില്‍നിന്ന് 9,705 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് 10 ഗ്രാമിന്റെ വില 1,05,937ലെത്തി. വെള്ളിയുടെ വില കിലോഗ്രാമിന് 1,24,214 രൂപയുമായി.
ആഗോള വിപണിയിലെ ഡിമാന്‍ഡ്, ഡോളറിന്റെ ദുര്‍ബലാവസ്ഥ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ, ട്രംപിന്റെ താരിഫ് നയം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന വിലയിരുത്തല്‍ എന്നിവയൊക്കെയാണ് സ്വര്‍ണം നേട്ടമാക്കിയത്.
Content Highlights: Gold Prices Surge to ₹77,640 Per Sovereign: Factors Driving the Rally
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·