09 September 2025, 09:51 AM IST

പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 3,634.25 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
യുഎസിലെ തൊഴിലില്ലായ് നിരക്കിലെ വര്‍ധനവാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. തൊഴില്‍ സാധ്യത കുറയുന്ന സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ വീണ്ടും സ്വര്‍ണത്തിന് കുതിപ്പേകി.
Content Highlights: Gold Prices Surge to Record Highs: ₹80,880 per Sovereign
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·