Money Desk
15 May 2025, 03:55 PM IST
സംസ്ഥാനത്ത് പവന്റെ വില 66,880 രൂപയിലേയ്ക്ക് ഇടിഞ്ഞു. 'സീറോ താരിഫ്' റിപ്പോര്‍ട്ടുകളും വിപണി നേട്ടമാക്കി.
.jpg?%24p=8fcdedb&f=16x10&w=852&q=0.8)
Photo: Gettyimages
അപ്രതീക്ഷിതമായിരുന്നു ഈ കുതിപ്പ്. രാവിലത്തെ വ്യാപാരത്തിനിടെ തണുത്ത പ്രതികരണമായിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം വിപണി കുതിച്ചു. നിഫ്റ്റി 25,000 പിന്നിട്ടു. സെന്‍സെക്‌സ് 1,200 ലേറെ പോയന്റ് നേട്ടമുണ്ടാക്കുകയും ചെയ്തു. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ നേട്ടമാണ് മുന്നേറ്റത്തിന് പിന്നില്‍.
ഇന്ത്യ-യുഎസ് 'സീറോ താരിഫ്' വ്യാപാര കരാറിനുള്ള സാധ്യതാ ചര്‍ച്ചകളാണ് വിപണിയുടെ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. നിക്ഷേപകര്‍ കൂട്ടത്തോടെ ആത്മവിശ്വാസം പ്രകടിപ്പിച്ചത് വിപണിക്ക് കരുത്തു പകര്‍ന്നു. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫിനാഷ്യല്‍സ്, ഐടി, ഓട്ടോ തുടങ്ങിയ സൂചികകള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിന്റെ പാതയില്‍തന്നെയാണ്.
യുഎസും ഇറാനും തമ്മിലുള്ള ആണവക്കരാര്‍ സാധ്യതകളില്‍തട്ടി എണ്ണവില ഇടിഞ്ഞതും വിപണിക്ക് നേട്ടമായി. ബ്രെന്റ് ക്രൂഡ് വില 3.3 ശതമാനം ഇടിഞ്ഞ് 63.93 ഡോളര്‍ നിലവാരത്തിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണ വില കുത്തനെ താഴ്ന്നതും നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ഭൗമരാഷ്ട്രീയ പിരിമുറക്കങ്ങള്‍ കുറഞ്ഞതും സുരക്ഷിത നിക്ഷേപത്തോടുള്ള ആവശ്യത്തില്‍ ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. വിദേശ നിക്ഷേപകരുടെ ഇടപെടലും വിപണിക്ക് തുണയായി. പണപ്പെരുപ്പ നിരക്ക് കുറയുന്നതിനാല്‍ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യതയേറിയതും വിപണി നേട്ടമാക്കി.
Content Highlights: Nifty 50 Soars Past 25,000 Driven by Zero-Tariff Talks and Global Market Shifts
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·