24 July 2025, 10:09 AM IST
ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞു

സ്വർണം| Photo : Comyan
റെക്കോഡ് നിലവാരത്തിലെത്തിയ സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടു. പവന്റെ വില 1,000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9255 രൂപയും പവന് 74,040 രൂപയുമായി. കഴിഞ്ഞ ദിവസം 75,040 രൂപയായിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 99,005 രൂപയിലേയ്ക്ക് താഴന്നു. ഒരു ലക്ഷത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഇന്ത്യാ ബുള്ളിയന്‍ അസോസിയേഷന്റെ 24 കാരറ്റ് പത്ത് ഗ്രാമിന് വില 99,480 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ 91,190 രൂപയുമാണ്.
യു.എസ് തരിഫ് സംബന്ധിച്ച ആശങ്കകളില്‍ അയവുവന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ഡോളറിന്റെ ദുര്‍ബലാവസ്ഥയും സ്‌പോട്ട് ഗോള്‍ഡ് വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതും വിലയെ സ്വാധീനിച്ചു.
രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 97.11ലാണ് ഡോളര്‍ സൂചികയിപ്പോള്‍. മറ്റ് കറന്‍സികളിലുള്ളവര്‍ക്ക് സ്വര്‍ണം പോലുള്ള മൂല്യമേറിയ ലോഹങ്ങള്‍ വാങ്ങുന്നതിന്റെ ചെലവ് കുറയാന്‍ ഇതിടയാക്കി.
Content Highlights: Gold Price Correction: Sovereign Falls ₹1,000, Gram ₹125
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·