സ്വര്‍ണത്തില്‍ കുതിപ്പ് തുടരുന്നു: പവന് 66,320 രൂപയായി

10 months ago 7

19 March 2025, 10:28 AM IST

gold new

Photo:Gettyimages

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബുധനാഴ്ചയും പവന്റെ വില പുതിയ ഉയരം കുറിച്ചു. 320 രൂപ കൂടി 66,320 രൂപയായി. ഗ്രാമിനാകട്ടെ 8,290 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 2,800 രൂപയാണ് കൂടിയത്. മാര്‍ച്ച് മൂന്നിന് 63,520 രൂപയായിരുന്നു വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ഒരു ട്രോയ് ഔണ്‍സിന് 3,031.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ച 3,038.26 ഡോളറിലെത്തിയെങ്കിലും നേരിയതോതില്‍ കുറഞ്ഞു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 88,969 രൂപയായി.

മധ്യേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നില്‍. ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത് സ്വര്‍ണം നേട്ടമാക്കി.

യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സമീപകാലയളവില്‍ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വദഗ്ധരുടെ നിരീക്ഷണം.

Content Highlights: Gold prices deed a caller precocious today, reaching ₹66,320 per sovereign and ₹8,290 per gram.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article