30 August 2025, 10:31 AM IST

representative image
സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂടി 76,960 രൂപയായി. ഗ്രാമിനാകട്ടെ 9,620 രൂപയുമായി. 75,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് വര്‍ധിച്ചത്.
രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 1,02,523 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയില്‍ വില ഉയരുകയും രൂപയുടെ മൂല്യമിടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Gold Prices Soar to Record Highs successful Kerala: Sovereign Gold Reaches ₹77,000.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·