07 August 2025, 10:14 AM IST
9,400 രൂപയാണ് ഗ്രാമിന്റെ വില.

Representational representation | Photo: PTI
ഇടക്കായളവില്‍ ചാഞ്ചാട്ടം നേരിട്ട സ്വര്‍ണ വിലയില്‍ വീണ്ടും റക്കോഡ് മുന്നേറ്റം. സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില പവന് 75,200 രൂപയായി. ഗ്രാമിന്റെ വില 9,400 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് 75,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73,200 രൂപയുമായിരുന്നു. ഒരാഴ്ചക്കിടെയുണ്ടായത് 2,000 രൂപയുടെ വര്‍ധന.
നാല് മാസത്തിനിടെ പവന് 9,400 രൂപയാണ് കൂടിയത്. ഏപ്രില്‍ എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ആഗോള സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,01,423 രൂപയായി.
ട്രംപിന്റെ താരിഫ് ആക്രമണം യുഎസും വ്യാപാര പങ്കാളികളും തമ്മില്‍ കനത്ത സംഘര്‍ഷത്തിന് കാരണമായേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായി. ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
Content Highlights: Gold Prices Reach Record High successful Kerala: Sovereign Touches ₹75,200
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·