05 April 2025, 11:03 AM IST

സ്വർണം| Photo : Comyan
തിരുവനന്തപുരം: സ്വര്‍ണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയായി. 66480 രൂപയാണ് പവന്റെ വില. വെള്ളിയാഴ്ച ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വ്യാപാരച്ചുങ്കവുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയില്‍ ഇതുമൂലം വില കുറഞ്ഞിട്ടുണ്ട്. വ്യാപാരച്ചുങ്കവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വന്‍കിട നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നുണ്ട്. വ്യാപാരച്ചുങ്കയുദ്ധത്തെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിലെ സ്വര്‍ണവിപണി.
Content Highlights: driblet successful golden price
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·