സൗന്ദര്യവുമില്ല, ഭാഗ്യവുമില്ല, അമ്മയുടെ ലെഗസിയോളം ഞാന്‍ വരില്ല! 35 സിനിമകളുടെ തുടര്‍ പരാജയം, രാശിയില്ലാത്ത നടി എന്ന പേരും; ഐശ്വര്യ പറയുന്നു

1 month ago 5
അമ്മൂമ്മയുടെയും അമ്മയുടചെയും പാരമ്പര്യം പിന്‍തുടര്‍ന്നുകൊണ്ടാണ് ഐശ്വര്യ സിനിമാ ലോകത്തേക്ക് എത്തിയത്. പക്ഷേ അമ്മയോളം വളരാന്‍ സാധിച്ചില്ല എന്ന സത്യത്തെ ഐശ്വര്യ ഭാസ്‌കരന്‍ അംഗീകരിക്കുന്നു. സിനിമയില്‍ എത്താനുള്ള മുഖമല്ല, അതിനുള്ള സൗന്ദര്യം ഇല്ല എന്ന് അമ്മ ആദ്യമേ പറഞ്ഞിരുന്നുവത്രെ. മറ്റൊരു കാര്യം, ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമേ രാശിയും ലെഗസിയും ഉണ്ടാവുകയുള്ളൂ. എന്റെ കുടുംബത്തില്‍ അമ്മയുടെ ലെഗസി എനിക്ക് കിട്ടിയിട്ടില്ല. അമ്മയ്ക്ക് മുന്നേ വന്ന അമ്മൂമ്മയ്ക്കും അതില്ലായിരുന്നു. നിങ്ങള്‍ ആരെ വേണമെങ്കിലും എടുത്ത് നോക്കിക്കോളൂ. അമിതാഭ് ബച്ചന്‍, ശ്രീദേവി അങ്ങനെ ആരുടെയും മക്കള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് ഐശ്വര്യ പറയുന്നു.

എന്നെ സംബന്ധിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം ഉണ്ടായതുകൊണ്ട് രക്ഷപ്പെടണമെന്നില്ല. ഖുശ്ബുവിനും, രമ്യ കൃഷ്ണനുമൊക്കെയുള്ള സൗന്ദര്യമോ ഭാഗ്യമോ എനിക്കില്ല. എനിക്ക് തുടക്കത്തില്‍ തന്നെ കേട്ടത് രാശിയില്ലാത്ത നടി എന്ന പേരാണ്. അത് മാറ്റിയെടുത്ത് ഭാഗ്യരാജ് സര്‍ ആണെന്ന് ഐശ്വര്യ പറയുന്നു. വാസ്തവത്തില്‍ ഒരു സിനിമ ചെയ്ത് പഠനത്തിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. പക്ഷേ പിന്നീട് അതിന് സാധിച്ചില്ല, ഇതൊരു പ്രൊഫഷനായി വന്നു.

Samayam Malayalamനമ്മള്‍ കരയുന്നതും സോറി പറയുന്നതും അവര്‍ ആസ്വദിക്കും, സന്തോഷിക്കും; അങ്ങനെയുള്ള റിലേഷന്‍ഷിപ്പില്‍ ജീവിച്ചതിനെ കുറിച്ച് മോനിഷ
തമിഴില്‍ നാന്‍ പുടിച്ച മാപ്പിള്ളൈ എന്നൊരു ചിത്രം ചെയ്തിരുന്നു. അത് മികച്ച വിജയം നേടി, അതിന് പിന്നാലെ ഒരുപാട് അവസരങ്ങള്‍ വന്നു, പത്ത് സിനിമകള്‍ കരാറ് ചെയ്തു, അത് പത്തും പൊട്ടി. അടുത്ത വര്‍ഷം തെലുങ്കിലൊരു സിനിമ ചെയ്തു അത് വിജയ്ച്ചു, തെലുങ്കില്‍ പത്ത് സിനിമകള്‍ വന്നു, അതു പൊട്ടി, തമിഴില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു. അങ്ങനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 35 ഓളം സിനിമകള്‍ ചെയ്തു, അതെല്ലാം പൊട്ടി. അതില്‍ ചിലതൊക്കെ വിജയിച്ചു, ചിലതിലെ പാട്ട് ക്ലിക്കായി എന്നതിനപ്പുറം സിനിമ പരാജയമായിരുന്നു. അതോടെയാണ് രാശിയില്ലാത്ത നടി എന്ന പേര് വീണത്.


പിന്നീട് തേവര്‍മകന്‍ എന്ന സിനിമ വന്നു. മീനയും, ഞാനുമായിരുന്നു ചിത്രത്തില്‍ ആദ്യമുണ്ടായിരുന്നത്, പിന്നീട് മീന മാറി രേവതിയായി. അതിന് പിന്നാലെ എന്നെയും മാറ്റി, പകരം ഗൗതമി വന്നു. അത് നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് ഭാഗ്യരാജ് സാറിന്റെ റാസകുട്ടി എന്ന ചിത്രം വരുന്നത്. സിനിമ വിജയിച്ചു, എനിക്കത് കരിയര്‍ ബ്രേക്കുമായി. രാശിയില്ലാത്ത നടി എന്ന പേര് മാറിയത് അതിന് ശേഷമാണ് എന്നാണ് ഐശ്വര്യ ഭാസ്‌കര്‍ പറയുന്നത്.

ഒരുകാലത്ത്, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് ഐശ്വര്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. സീരിയലുകളില്‍ സജീവമായി. ഇപ്പോള്‍ സിനിമയിലും സീരിയലുകളിലും ഐശ്വര്യയ്ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

Read Entire Article