‘ഹായ് ഫിയാൻസി..’: വിവാഹാഭ്യർഥന നടത്തി അർഷ്ദീപ്; സന്തോഷവിവരം പങ്കുവച്ച് സമ്രീൻ കൗർ, കമന്റുമായി ഹാർദിക് പാണ്ഡ്യയും

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 11, 2026 05:52 PM IST Updated: November 11, 2026 06:07 PM IST

2 minute Read

സ്‌മ്രീൻ കൗറിന പ്രപ്പോസ് ചെയ്യുന്ന അർഷ്‌ദീപ് സിങ്.  (Instagram/samreenkaur__/)
സ്‌മ്രീൻ കൗറിന പ്രപ്പോസ് ചെയ്യുന്ന അർഷ്‌ദീപ് സിങ്. (Instagram/samreenkaur__/)

ഹാമിൽട്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങും പങ്കാളി സമ്രീൻ കൗറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. സമ്രീൻ കൗറിനോട് അർഷ്ദീപ് വിവാഹാഭ്യർഥന നടത്തുന്നതിന്റെയും മോതിരം കൈമാറുന്നതിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചത്. ‘‘ജീവിതത്തിന്  നൽകാൻ കഴിയുമായിരുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും സന്തോഷം നൽകിയത് പരസ്പരം ലഭിച്ചതാണ്. ഇനി ഒരുമിച്ചുള്ള ജീവിതത്തിലേക്ക്. 11.11.2026 (ഹായ് ഫിയാൻസി).’’– സമ്രീന്‍ കുറിച്ചു.

What you should work next

ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായി അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് മാറിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് വ്യക്തിജീവിതത്തിലെ സന്തോഷവാർത്തയും അർഷ്ദീപ് പങ്കുവച്ചത്. അർഷ്ദീപിന് ആശംസകളുമായി ആദ്യം എത്തിയവരിൽ ഹാർദിക് പാണ്ഡ്യയുമുണ്ടായിരുന്നു. ‘‘അഭിനന്ദനങ്ങൾ. ദൈവം നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.’’ എന്നായിരുന്നു ഹാർദിക്കിന്റെ കമന്റ്.

ഈ വർഷം ജൂലൈ 26നാണ് സമ്രീനൊപ്പമുള്ള ചിത്രങ്ങൾ അർഷ്ദീപ് ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ‘മൈ പഴ്സൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ. ഇരുവരും പരസ്പരം ചേർത്തുപിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചതോടെ ആഴ്ചകളായി നിലനിന്നിരുന്ന പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിരാമമായി. ഇന്ത്യയുടെ ഏകദിന ടീമിൽ അംഗമായ അർഷ്ദീപ്, നിലവിൽ ന്യൂസീലൻഡിലാണ്.

വിമർശനങ്ങളോട് പ്രതികരിച്ച് സമ്രീൻനടിയും മോഡലുമായ സമ്രീൻ കൗർ, അർഷ്ദീപിന്റെ ക്രിക്കറ്റ് മത്സരങ്ങൾക്കും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമിടെ താരത്തിന് പിന്തുണയുമായി എത്താറുണ്ട്. അടുത്തിടെ ഇരുവരും ഒരുമിച്ചാണ് ദീപാവലി ആഘോഷിച്ചതും. എന്നാൽ വിദേശ ടൂർണമെന്റുകൾക്കടക്കം പോകുമ്പോൾ സമ്രീനെ അർഷ്ദീപ് കൂടെക്കൂട്ടുന്നതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. അർഷ്ദീപിന്റെ പണവും പ്രശസ്തിയും മോഹിച്ചാണ് സമ്രീൻ താരത്തെ സ്നേഹിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഇതിൽ പ്രതികരിച്ച് സമ്രീൻ രംഗത്തെത്തിയിരുന്നു.

സ്വന്തം ചെലവിൽ ഇരുപതിലേറെ ഏറെ രാജ്യങ്ങളിൽ യാത്ര നടത്തിയിട്ടുണ്ടെന്നും 17–ാം വയസ്സുമുതൽ ജോലി ചെയ്യുന്നുണ്ടെന്നും സമ്രീൻ കൗർ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ‘‘ലോകത്തെ കൂടുതൽ കാണുന്തോറും, സോഷ്യൽ മീഡിയയിലുള്ള ആളുകൾ എത്രത്തോളം കാപട്യമുള്ളവരാകാമെന്ന് എനിക്ക് മനസ്സിലായി. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ മറച്ചുവച്ചാൽ, നിങ്ങൾക്ക് അവനോട് മതിയായ അഭിമാനമില്ലെന്നു പറയും. ഇനി അവനോടുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിച്ചാലോ, അത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് പറയും. നിങ്ങൾക്ക് നിലപാടുകള്‍ ഉണ്ടെങ്കിൽ, നിങ്ങൾ സ്വാർഥയാകും. ഇനി, ഒരാളെ അവർ ഉള്ളതുപോലെ സ്നേഹിക്കുകയും, അവരെ വിലമതിക്കുകയും ചെയ്താൽ പോലും, അവസാനം അവനെ ഉപേക്ഷിച്ചുപോകുമെന്ന് വിധിക്കും.’’

‘‘17-ാം വയസ്സു മുതൽ ഞാൻ ജോലി ചെയ്തുതുടങ്ങിയതാണ്. സാമ്പത്തികമായും തൊഴിൽപരമായും സ്വന്തം കാലിൽ നിൽക്കാനും, 20-ലധികം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും, ഒരു ബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും എനിക്ക് സാധിച്ചു. കുട്ടിക്കാലം മുതൽക്കേ സ്വന്തം യാത്രകൾക്കും ജീവിതശൈലിക്കും ആവശ്യമായ ചെലവുകൾ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ദൈവം എന്നെ പലവിധത്തിൽ അനുഗ്രഹിച്ചിട്ടുണ്ട്; അതിൽ ഞാൻ കൃതജ്ഞതയുള്ളവളാണ്. നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. മറ്റാരോടും വിശദീകരണം നൽകേണ്ടതില്ലാത്ത വിധത്തിൽ, എന്നെ പൂർണനാക്കുന്ന ഒരാൾ.’’

‘എന്നെക്കുറിച്ചും അവനെക്കുറിച്ചും ഞാൻ പോസ്റ്റ് ചെയ്യും, കാരണം അതാണ് എന്റെ ജീവിതം. ഇത് കാണാൻ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, എന്റെ പേജിൽ നിന്ന് നിങ്ങൾക്ക് ധൈര്യമായി ഇറങ്ങിപ്പോകാം. സ്ത്രീകൾ തന്നെ മറ്റു സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നതു കാണുമ്പോൾ എനിക്ക് വലിയ മടുപ്പ് തോന്നുന്നു. അനാവശ്യമായ അഭിപ്രായങ്ങളും ഊഹാപോഹങ്ങളും നെഗറ്റിവിറ്റിയും ഒക്കെ വലിയ മാനസിക ഭാരമാണ് ഉണ്ടാക്കുന്നത്.സ്വന്തം ജീവിതത്തിലെ നിരാശകളും ദേഷ്യവും ഇവിടെ വന്ന് തീർക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഞാനും എന്റെ ടീമും ബ്ലോക്ക് ചെയ്യുന്നുണ്ട്. ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പ് പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല എന്റെ പ്രൊഫൈൽ.ഞങ്ങളോട് ആത്മാർഥമായ സ്നേഹം കാണിക്കുന്ന എല്ലാവരോടും - നിങ്ങളെ എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്! ഞാൻ സന്തോഷവതിയാണ്, പ്രണയത്തിലാണ്, എന്റെ ജീവിതം ഞാൻ ആസ്വദിച്ച് ജീവിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. ദയവായി ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടുക.’’– സമ്രീൻ കൗർ പ്രതികരിച്ചു.

English Summary:

Arshdeep Singh engagement with his spouse Samreen Kaur has been officially announced done societal media posts, marking a caller section successful the Indian cricketer's idiosyncratic life. The joyful announcement comes soon aft quality of his modulation to the Mumbai Indians team, drafting lukewarm wishes from fans and chap cricketers alike.

Read Entire Article