ഹാർദിക് പാണ്ഡ്യ വന്നാൽ സഞ്ജു സാംസൺ സിഎസ്കെ വിടുമോ? മെ​ഗാ ലേലത്തിന് മുമ്പ് സാധ്യത തള്ളാനാവില്ല; മൂന്ന് കാരണങ്ങൾ ഇതാ

2 weeks ago 7
യുഎസിൽ വോട്ടർ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌താൽ 8 കോടി രൂപ നൽകും; പാരിതോഷികവുമായി ട്രംപ്

യുഎസിൽ വോട്ടർ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌താൽ 8 കോടി രൂപ നൽകും; പാരിതോഷികവുമായി ട്രംപ്

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള പണിപ്പുരയിലാണ് ടീമുകളെല്ലാം. ഇതിനോടകം പല ടീമുകളിലേക്കും താരങ്ങളുടെ കൂടുമാറ്റം നടന്ന് കഴിഞ്ഞു. ചില ചർച്ചകൾ സജീവമായി നടക്കുകയുമാണ്. പുതിയ പരിശീലകരും പല ടീമുകൾക്കും വന്നിട്ടുണ്ട്. 2028ലെ സീസണിന് മുന്നോടിയായുള്ള മെ​ഗാ താരലേലത്തിന് മുമ്പ് പടയൊരുക്കം നടത്താനായാണ് ഇപ്പോൾത്തന്നെ ടീമുകൾ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ഇപ്പോൾ ഏറ്റവും ചർച്ചയാക്കപ്പെടുന്ന കൂടുമാറ്റങ്ങളിലൊന്ന് ഹാർദിക് പാണ്ഡ്യ യുടേതാണ്. മുംബെെ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ ചെന്നെെ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന റിപ്പോർട്ടാണ് സജീവമായി നിലനിൽക്കുന്നത്. എന്നാൽ ഹാർദിക് പാണ്ഡ്യ സിഎസ്കെയിലേക്കെത്തിയാൽ സഞ്ജു സാംസൺ 2028ലെ സീസണിന് മുമ്പ് കൂടുമാറ്റം നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഇതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.

യുഎസിൽ വോട്ടർ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌താൽ 8 കോടി രൂപ നൽകും; പാരിതോഷികവുമായി ട്രംപ്

ഒന്നാമത്തെ കാര്യം സഞ്ജു സാംസണിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറയുമെന്നതാണ്. ഹാർദിക് പാണ്ഡ്യ സിഎസ്കെയിലേക്ക് കൂടുമാറ്റം നടത്താൻ തയ്യാറായാൽ സ്വാഭാവികമായും നായകസ്ഥാനം ചോദിച്ചേക്കും. ​ഗുജറാത്ത് ടെെറ്റൻസ് വിട്ട് മുംബെെ ഇന്ത്യൻസിലേക്ക് വന്നപ്പോഴും നായകസ്ഥാനം ഹാർദിക് ആവശ്യപ്പെട്ടിരുന്നു. സിഎസ്കെയിൽ നിലവിൽ റുതുരാജ് ​ഗെയ്ക് വാദാണ് ക്യാപ്റ്റൻ.

എന്നാൽ വരുന്ന സീസണോടെ റുതുരാജിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും. റുതുരാജിന് കീഴിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ റുതുരാജ് മാറിയാൽ സഞ്ജു സാംസൺ നായകനായി വരേണ്ടതാണ്. എന്നാൽ ഹാർദിക് പാണ്ഡ്യ വന്നാൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയേക്കില്ല. ഇത് മുന്നിൽക്കണ്ട് സഞ്ജു കൂടുമാറ്റം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Samayam MalayalamIND vs NZ T20: ടി20 വിദേശത്താണോ, ഇനി സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലെത്തിയേക്കില്ല; ഈ 13 മത്സരങ്ങൾ അത് വ്യക്തമാക്കും, ​ഗംഭീറിനും അതൃപ്തി
രണ്ടാമത്തെ കാര്യം ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും തമ്മിൽ മികച്ച ബന്ധമല്ല. സഹ താരങ്ങളോട് വലിയ സൗഹൃദം കാട്ടുന്ന താരമല്ല ഹാർദിക്. ഗുജറാത്ത് നായകനായിരിക്കെ രാജസ്ഥാനിൽ കളിച്ചിരുന്ന സഞ്ജുവിനെ ഹാർദിക് സ്ലെഡ്ജ് ചെയ്തിരുന്നു. ഇതിന് ശേഷം രണ്ട് പേരും തമ്മിൽ നല്ല ബന്ധത്തിലല്ല. ഹാർദിക് സിഎസ്കെ ക്യാപ്റ്റനായാൽ സഞ്ജുവിന് വലിയ പിന്തുണ പ്രതീക്ഷിക്കാനാവില്ല. എംഎസ് ധോണി സിഎസ്കെയുടെ പരിശീലക സംഘത്തിലുണ്ടാവുമെങ്കിലും ഹാർദിക്കിന് കീഴിൽ കളിക്കാൻ സഞ്ജുവിന് താൽപര്യം ഉണ്ടായേക്കില്ല.


മൂന്നാമത്തെ കാര്യം സഞ്ജുവിനെ സ്വന്തമാക്കാൻ പല വമ്പന്മാർക്കും ഇപ്പോഴും താൽപര്യമുണ്ടെന്നതാണ്. ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, മുംബെെ ഇന്ത്യൻസ് എന്നിവർക്കെല്ലാം സഞ്ജുവിനെ ഒപ്പം കൂട്ടാൻ താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതിഫലത്തിൽ നായകസ്ഥാനത്തോടെ കൂടുമാറ്റം നടത്താൻ സഞ്ജുവിന് മുന്നിൽ ഇപ്പോഴും അവസരമുണ്ട്.

IND vs NZ T20: സഞ്ജു 10 പന്തിൽ 4, അഭിഷേക് 2 പന്തിൽ 1; വെെഭവിനെ കളിപ്പിക്കാത്തതിന്റെ തിരിച്ചടിയോ? ഗൗതം ഗംഭീറിനെ വിമർശിച്ച് ആരാധകർ

നിലവിൽ സിഎസ്കെയിൽ 18 കോടിയാണ് സഞ്ജുവിന്റെ പ്രതിഫലം. എന്നാൽ 20 കോടിക്ക് മുകളിൽ സഞ്ജുവിനെ വാങ്ങാൻ പല ടീമുകൾക്കും താൽപര്യമുണ്ടാവും. അതുകൊണ്ടുതന്നെ സഞ്ജു ഈ അവസരം മുതലാക്കുന്നതിനെ തെറ്റ് പറയാനാവില്ല. എന്തായാലും ഹാർദിക് സിഎസ്കെയിലേക്കെത്തിയാൽ ചില നിർണ്ണായക മാറ്റങ്ങൾ ടീമിലുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് 10 വർഷത്തോളമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. മം​ഗളം ദിന പത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. തേജസ്, സിറാജ്, തത്സമയം, കേരള കൗമുദി തുടങ്ങിയ പത്ര മാധ്യമത്തിലൂടെ കരിയർ മുന്നോട്ട് പോയി. വൺ ഇന്ത്യ മലയാളം മെെഖേൽ മലയാളത്തിൽ മൂന്ന് വർഷം സ്പോർട്സ് സബ് എഡിറ്ററായി പ്രവർത്തിച്ചു. സ്പോർട്സ് വിഭാ​ഗത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സിനിമയും വിനോദ സഞ്ചാരവുമാണ് മറ്റ് ഇഷ്ട മേഖലകൾ. 2025 ആ​ഗസ്റ്റ് മാസം മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വിഭാ​ഗത്തിൽ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയാണ്.... കൂടുതൽ വായിക്കുക

Read Entire Article