ഹാർദിക് പാണ്ഡ്യയെ വിടാതെ സിഎസ്കെ, സഹീർ ഖാൻ മുംബെെ മാനേജ്മെന്റുമായി സംസാരിച്ചു; സഞ്ജുവിനെ മറികടന്ന് ഭാവി നായകനാകുമോ

1 month ago 4
ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലേക്ക് ടീമുകൾ കടന്ന് കഴിഞ്ഞു. പുതിയ താരങ്ങളേയും പരിശീലകരേയുമെല്ലാം റാഞ്ചി അടുത്ത സീസണിന് മുന്നോടിയായുള്ള മുന്നൊരുക്കം ശക്തിപ്പെടുത്തുകയാണ് ടീമുകൾ. ചെന്നെെ സൂപ്പർ കിങ്സ് ഇതിന്റെ ഭാ​ഗമായി വലിയ മാറ്റങ്ങൾ ഇതിനോടകം ടീമിൽ വരുത്തിക്കഴിഞ്ഞു.

മുഖ്യ പരിശീലകനായി സഹീർ ഖാനെ കൊണ്ടുവന്ന സിഎസ്കെ ബൗളിങ് പരിശീലകനായി മോഹിത് ശർമയെയും കൊണ്ടുവന്നിട്ടുണ്ട്. ഇനി ചില സൂപ്പർ താരങ്ങളെ കൊണ്ടുവന്ന് ടീം കരുത്ത് ഉയർത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം. ഇപ്പോഴിതാ ഹാർദിക് പാണ്ഡ്യയെ ടീമിലേക്ക് കൊണ്ടുവരാൻ വീണ്ടും സിഎസ്കെ ശ്രമം നടത്തുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പുത്തൻ ഉടമകൾ, വൻ താരനിര; കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്! സ്റ്റാർട്ടിങ് ഇലവൻ അറിയാം

സഹീർ ഖാൻ മുംബെെ ടീം മാനേജ്മെന്റുമായി സംസാരിച്ചുവെന്നും ഹാർദിക്കിനെ കെെമാറ്റം ചെയ്യാനുള്ള ചർച്ചകൾ ഇപ്പോഴും സജീവമായി തുടരുകയാണെന്നുമാണ് ക്രിക്ബസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹാർദിക്കിനെ സ്വന്തമാക്കാൻ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ഡൽഹി ക്യാപിറ്റൽസുമെല്ലാം ശ്രമം നടത്തിയിരുന്നു. എന്നാൽ മുംബെെയുമായി ധാരണയിലേക്കെത്താനായിട്ടില്ല.

എന്നാൽ സഹീർ ഖാന്റെ ഇടപെടലിൽ മുംബെെയുമായി സിഎസ്കെയ്ക്ക് എളുപ്പത്തിൽ ധാരണയിലേക്കെത്താൻ സാധിച്ചേക്കും. മുംബെെയിൽ നിന്ന് ഹാർദിക് സിഎസ്കെയിലേക്കെത്തിയാൽ അത് മികച്ച നീക്കമായിരിക്കും. എംഎസ് ധോണിയും ഹാർദിക് പാണ്ഡ്യയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഹാർദിക്കിനെ കൊണ്ടുവരാൻ ധോണിക്കും വലിയ താൽപര്യമുണ്ടാവും.


Samayam MalayalamSanju Samson: സഞ്ജു സാംസണ് 50 റൺസ് നേടാനാവുമോ, ധോണിയേയും റെയ്നയേയും മറികടക്കാം; വമ്പൻ നാഴികക്കല്ല് കാത്തിരിക്കുന്നു
ഹാർദിക്കിനെപ്പോലൊരു മികച്ചൊരു പേസ് ഓൾറൗണ്ടറുടെ അഭാവം സിഎസ്കെയിലുണ്ട്. സാം കറെനെയും സിഎസ്കെ കെെവിട്ടതോടെ അടുത്ത സീസണിന് മുമ്പ് പുതിയൊരു പേസ് ഓൾറൗണ്ടറെ സിഎസ്കെയ്ക്ക് വേണം. അതുകൊണ്ടുതന്നെ ഈ റോളിലേക്ക് ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നാൽ സിഎസ്കെയ്ക്കത് വലിയ കരുത്തായി മാറിയേക്കും.

ഹാർദിക് പാണ്ഡ്യയെ ടീമിലേക്ക് കൊണ്ടുവരുമ്പോൾ സിഎസ്കെ നേരിടുന്ന പ്രധാന പ്രശ്നം താരത്തിന്റെ ഫിറ്റ്നസാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ നോക്കുമ്പോൾ കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ താരം പരിക്കേറ്റ് പുറത്തിരുന്നതായാണ് കാണാനാവുന്നത്. ഇത്രയും ഫിറ്റ്നസ് നിലവാരം പിന്നോട്ടുള്ള താരത്തെ ടീമിലേക്കെത്തിക്കുന്നത് സിഎസ്കെയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സഞ്ജു സാംസൺ ക്യാപ്റ്റൻ, നാലാം നമ്പറിൽ പുരാൻ; ഹാർദിക്കിനും സീറ്റ്, 110 മീറ്ററിലധികം ദൂരം സിക്സർ നേടാൻ കഴിവുള്ള താരങ്ങളുടെ ടി20 ഇലവനിതാ


ഹാർദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരമാണ്. ഡെത്തോവറിലും ന്യൂബോളിലും ഒരുപോലെ മികവ് കാട്ടാൻ ഹാർദിക്കിന് ശേഷിയുണ്ട്. ഹാർദിക് പാണ്ഡ്യയെ സിഎസ്കെ ടീമിലേക്ക് കൊണ്ടുവരുന്നതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടാവും. സിഎസ്കെയുടെ നായകസ്ഥാനത്തേക്ക് ഹാർദിക്കിനെ കൊണ്ടുവരാനുള്ള പദ്ധതികളും അവർക്കുണ്ടെന്ന് വേണം കരുതാൻ.

നിലവിൽ സഞ്ജു സാംസൺ സിഎസ്കെയുടെ ഭാഗമായുണ്ട്. അവസാന സീസണിലാണ് സഞ്ജു സിഎസ്കെയുടെ ഭാഗമായത്. റുതുരാജ് ഗെയ്ക് വാദിന് ഈ സീസണിൽക്കൂടി അവസരം നൽകി അടുത്ത സീസണിൽ സഞ്ജു സാംസണെ ക്യാപ്റ്റനാക്കാനാണ് സിഎസ്കെയുടെ പദ്ധതിയെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

പക്ഷെ ഹാർദിക് വന്നാൽ സഞ്ജുവിനെ നായകനാക്കാനുള്ള സാധ്യത കുറവയും. ​ഹാർദിക് സഞ്ജുവിന് കീഴിൽ കളിക്കാൻ തയ്യാറായേക്കില്ല. ഹാർദിക്കിന് നായകസ്ഥാനം താൽപര്യമുള്ളതിനാൽ സഞ്ജുവിനെ മറികടന്ന് സിഎസ്കെ സൂപ്പർ ഓൾറൗണ്ടറെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളും ഏറെയാണെന്ന് പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article