ഹിന്ദി സിനിമയെ അങ്ങനെ വിളിക്കുന്നില്ലല്ലോ, എന്തുകൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രം പാന്‍ ഇന്ത്യ എന്ന് വിളിക്കുന്നത് എന്ന് നാനി

1 hour ago 1
തന്റെ സിനിമകളെ ഒരിക്കലും പാൻ ഇന്ത്യൻ ചിത്രങ്ങളെന്ന് വിളിക്കരുതെന്ന് തെലുങ്ക് നടൻ നാനി . ഒരു സിനിമയെയും പാൻ ഇന്ത്യൻ എന്ന് വിശേഷിപ്പിക്കുവാൻ താൻ താല്പര്യപ്പെടുന്നില്ലെന്ന് നാനി പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ദി പാരഡൈസ്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യൻ സിനിമകൾ ഒന്നിലധികം ഭാഷകളിൽ വിജയിക്കുമ്പോൾ മാത്രം പാൻ ഇന്ത്യൻ എന്ന് വിളിക്കുന്നതെന്ന് നാനി ചോദിച്ചു . അതേ സമയം ഹിന്ദി സിനിമകൾ മലയാളം , തെലുങ്ക് , തമിഴ് പോലുള്ള ഭാഷകളിൽ വിജയിക്കുമ്പോൾ ഹിന്ദി സിനിമകൾ എന്ന് തന്നെ അറിയപ്പെടുന്നു . ബോളിവുഡ് സിനിമകളെ ആരും പാൻ ഇന്ത്യൻ സിനിമകൾ എന്ന് വിളിക്കുന്നില്ല. ജവാൻ, പത്താൻ പോലുള്ള സിനിമകൾ ദക്ഷിണേന്ത്യയിൽ വൻ വിജയമായപ്പോൾ അത് ഹിന്ദി സിനിമകളായി തന്നെ അറിയപ്പെട്ടുവെന്ന് താരം പറഞ്ഞു.

Samayam Malayalamഅപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, 20 ലേറെ സ്റ്റിച്ചുകൾ! പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തിരിച്ചുവന്ന മഹിമ നമ്പ്യാര്‍; ആരും ഒന്നും അറിഞ്ഞില്ല!
ദക്ഷിണേന്ത്യൻ സിനിമകളെ ഒരു പ്രത്യേക അതിരുകൾക്കുള്ളിൽ ആക്കുമായാണ് ഇത്തരം ലേബലുകൾ ചെയ്യുന്നത്. എന്റെ സിനിമകളെ ഒരിക്കലും ഇങ്ങനെ വിളിക്കരുത്. എങ്കിലും ഇങ്ങനെ വിളിക്കുന്നതിൽ നിന്ന് ആളുകളെ തടയുവാൻ കഴിയില്ലെന്നും വിളിക്കരുതെന്ന് പറയാൻ മാത്രമേ തനിക്കാകൂ എന്നും നാനി പറഞ്ഞു. അതേ സമയം എല്ലാ ഭാഷകളിലുമുള്ള പ്രേക്ഷകരുമായും ബന്ധപ്പെടുവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്ന് നാനി പറഞ്ഞു.

ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി നായകനാവുന്ന ചിത്രമാണ് 'ദി പാരഡൈസ്'. എൽ എസ് വി സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായികയായി എത്തുന്നത് . രാഘവ് ജുയൽ, മോഹൻ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ചിത്രം ഈ മാസം [ സെപ്റ്റംബർ ] 24നാണ് തീയറ്ററുകളിൽ എത്തുന്നത് . ദസറ എന്ന സിനിമയ്ക്കു ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.


ഏതായാലും തെന്നിന്ത്യൻ സിനിമകളെ പാൻ ഇന്ത്യൻ സിനിമകൾ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ താരം നടത്തിയ പ്രസ്താവന സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് വാസി വെച്ചിരിക്കുകയാണ് .
Read Entire Article