ഹോ മീനാക്ഷി ദിലീപ് തന്നെയായിരുന്നോ, ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ല! വിഷു വൈബില്‍ താരപുത്രിയും

1 month ago 6
meenakshi dileep vishuമീനാക്ഷി ദിലീപ്
കേരളക്കര മുഴുവന്‍ ഇന്നലെ വിഷു ആഘോഷിക്കുകയായിരുന്നു. സാരിയില്‍ സുന്ദരികളായി പല സെലിബ്രിറ്റികളും വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. വൈബ് ഒട്ടും കുറയാതെ മീനാക്ഷി ദിലീപും ഉണ്ടായിരുന്നു.

വളരെ അപൂര്‍വ്വമായി മാത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ആളാണ് മീനാക്ഷി ദിലീപ് . നാളുകള്‍ക്ക് ശേഷം വിഷു ദിവസമാണ് മീനാക്ഷിയുടെ ഒരു പോസ്റ്റ് വന്നത്. വിത്ത് ഔട്ട് മേക്കപ്പിലുള്ള ഒരു ലുക്കും, അണിഞ്ഞൊരുങ്ങി സാരിയില്‍ സുന്ദരിയായ ഒരു ലുക്കും മീനാക്ഷി പങ്കുവച്ച വീഡിയോയില്‍ കാണാം. എന്നാല്‍ മേക്കപ്പ് ഇല്ലാതെയുള്ള ലുക്കില്‍ മീനാക്ഷി തന്നെയാണ് എന്ന് തിരിച്ചറിയാന്‍ ചിലര്‍ക്ക് പ്രയാസമായി.

Also Read: 17 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും വഴക്കുണ്ടായിട്ടില്ല, അതിന്റെ കാരണം വെളിപ്പെടുത്തി നീലിമ

മീനാക്ഷിയുടെ പതിവ് ലുക്കില്‍ നിന്ന് വ്യത്യസ്തമായിരുന്നു ആദ്യം വന്ന ലുക്ക്. ഇത് കണ്ടിട്ടാവണം, പലരുടെയും കമന്റുകള്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയെ പോലെയുണ്ട് എന്നായിരുന്നു. ഇത് മീനാക്ഷി ദിലീപ് തന്നെയാണ് എന്ന് മറുപടി നല്‍കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം.

അമ്മ മഞ്ജു വാര്യര്‍ അടക്കം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ഫോട്ടോയ്ക്ക് വരുന്നത്. മീനാക്ഷി ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ക്ക് പലതിനും മഞ്ജു വാര്യര്‍ ലൈക്ക് അടിക്കാറുണ്ട്. കാവ്യയുടെ ലക്ഷ്യ ബ്രാന്റിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ഫോട്ടോകളും മീനാക്ഷി പങ്കുവയ്ക്കും, അത്തരത്തില്‍ ലക്ഷ്യയെ മീനാക്ഷി ടാഗ് ചെയ്തുകൊണ്ട് പങ്കുവയ്ക്കുന്നതോ, അച്ഛനൊപ്പമുള്ളതോ ആയ ഫോട്ടോകള്‍ക്ക് മഞ്ജു ലൈക്ക് അടിക്കാറില്ല. മീനാക്ഷിയെ മഞ്ജു സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും, തിരിച്ച് മീനാക്ഷി ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Also Read: രശ്മിക മന്ദാന വിവാഹത്തിന് ഒരുങ്ങാന്‍ വേണ്ടി എത്ര സമയമെടുത്തു എന്നറിയാമോ? മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നു


Also Read: കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ജ്യോതിക; ഇവിടെ വെസ്‌റ്റേണ്‍ മാത്രമല്ല, നാടന്‍ വേഷങ്ങളും പോകും!

ചെന്നൈയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ദിലീപ് ഇപ്പോള്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്. അഭിനയത്തോടോ സിനിമയോടോ നിലവില്‍ താരപുത്രിയ്ക്ക് താത്പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article