14 March 2025, 09:41 AM IST
.jpg?%24p=515ffea&f=16x10&w=852&q=0.8)
Photo: Gettyimages
ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകള്‍ക്കും അവധി ബാധകമാണ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍എസ്ഇ), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവര്‍ത്തിക്കില്ല.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മാര്‍ച്ച് 31നും വിപണിക്ക് അവധിയാണ്. വിവിധ ആഘോഷങ്ങളുടെയും മറ്റും ഭാഗമായി ഈ വര്‍ഷം 14 ദിവസമാണ് വിപണിക്ക് അവധിയുള്ളത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സ് രണ്ട് സെഷനുകളായാണ് പ്രവര്‍ത്തിക്കുക. രാവിലെ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കില്ല. വൈകുന്നേരത്തെ സെഷനില്‍ സാധാരണപോലെ ഇടപാട് നടത്താം.
Content Highlights: BSE, NSE to stay unopen for Holi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·