Published: April 26 , 2025 04:19 PM IST Updated: April 26, 2025 07:13 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ ന്യൂസീലൻഡ് ക്രിക്കറ്റ് താരം ഡാരിൽ മിച്ചലിന്റെ വാച്ച് മോഷണം പോയി. രണ്ടു കോടി രൂപ മൂല്യമുള്ള വാച്ചാണ് പരിശീലനത്തിനിടെ മോഷ്ടാക്കൾ കൊണ്ടുപോയതെന്നാണു വിവരം. സംഭവത്തിൽ രണ്ടു പേരെ പാക്കിസ്ഥാൻ പൊലീസ് പിടികൂടിയിട്ടുണ്ട്. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടങ്ങൾക്കിടെ മോഷണ വിവരം പുറത്തുവന്നത് ലീഗിനു നാണക്കേടായി.
സംഭവത്തിൽ ഡാരിൽ മിച്ചലോ, പാക്കിസ്ഥാൻ സൂപ്പർ ലീഗ് സംഘാടകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1.88 കോടി രൂപയ്ക്കാണ് ഡാരില്‍ മിച്ചലിനെ ലഹോര്‍ ക്വാലാൻഡേഴ്സ് ടീം സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിൽ വിറ്റുപോകാത്തതിനെ തുടർന്നായിരുന്നു താരം പാക്ക് ലീഗിലേക്കു പോയത്.
കഴിഞ്ഞ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ഡാരിൽ മിച്ചൽ. 33 വയസ്സുകാരനായ ഡാരിൽ മിച്ചൽ ലഹോറിനായി അഞ്ചു മത്സരങ്ങളിൽ ഇറങ്ങിയപ്പോള്‍ ഒരു അര്‍ധ സെഞ്ചറി സ്വന്തമാക്കാൻ മാത്രമാണു സാധിച്ചത്. അഞ്ച് കളികളിൽനിന്ന് 146 റൺസാണു താരം പിഎസ്എലിൽ ഇതുവരെ നേടിയത്.
English Summary:








English (US) ·