Published: January 21, 2026 09:37 AM IST
1 minute Read
വഡോദര∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. നാറ്റ് സിവർ ബ്രെന്റിന്റെ അർധ സെഞ്ചറിയാണ് (45 പന്തിൽ 65 നോട്ടൗട്ട്) മുംബൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ജമീമ റോഡ്രീഗ്സിന്റെ അർധ സെഞ്ചറിയുടെ (37 പന്തിൽ 51 നോട്ടൗട്ട്) ബലത്തിൽ തിരിച്ചടിച്ച ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ: മുംബൈ 20 ഓവറിൽ 5ന് 154. ഡൽഹി 19 ഓവറിൽ 3ന് 155.
ഓപ്പണർമാരായ ഷഫാലി വർമയും (24 പന്തിൽ 29) ലിസ് ലീയും (28 പന്തിൽ 46) മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. ഇരുവരും പുറത്തായതിനു പിന്നാലെ മുംബൈ മത്സരത്തിൽ പിടിമുറുക്കിയെന്നു തോന്നിച്ചെങ്കിലും അപരാജിത അർധ സെഞ്ചറിയുമായി കളംപിടിച്ച ജമീമ, ഡൽഹിയെ അനായാസം ജയത്തിലെത്തിച്ചു.
English Summary:








English (US) ·