Authored by: അശ്വിനി പി|Samayam Malayalam•15 Sept 2025, 2:46 pm
ഇക്കൊല്ലത്തെ ഓണത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു, മൂഡ് സോങ്. ഏത് മൂഡ്, അത്തം മൂഡ് എന്ന് തുടങ്ങുന്ന പാട്ട്. ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും ആഘോഷങ്ങൾക്കും എല്ലാം ഏറ്റവും അനിയോജിച്ച സെലിബ്രേഷൻ സോങ് തന്നെയായിരുന്നു സരിഗമയുടെ ഏത് മൂഡ്
ഓണം മൂഡ്സാഹസം എന്ന സിനിമയിലെ തങ്ങളുടെ ഹിറ്റ് ഗാനമായ ഓണം മൂഡ് ഗാനം, ഈ വർഷത്തെ ഓണം ഗാനങ്ങളിലെ ഏറ്റവും വലിയ ഹിറ്റായി മാറിയതായി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മ്യൂസിക് ലേബലും, മുൻനിര സംഗീത-വിനോദ കമ്പനിയുമായ സരിഗമ അറിയിച്ചു. കേരളത്തിലും പുറത്തുമുള്ളവരുടെ ഹൃദയങ്ങൾ കീഴടക്കിയ ഗാനം സ്‌പോട്ടിഫൈ ഉൾപ്പെടെയുള്ള ചാർട്ടുകളിലും മുന്നിലെത്തി.
Also Read: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്ന് ചിരിച്ച് ഇരുന്നൂടെ എന്നൊക്കെ എന്നോട് ഇടയ്ക്കിടെ ചോദിക്കുംഓണത്തിന് മുന്നോടിയായി പുറത്തിറങ്ങിയ ഈ ഗാനത്തിന് ബിബിൻ അശോകാണ് സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാറിൻ്റേതാണ് വരികൾ. ഫെജോ, ഹിംന ഹിലരി, ഹിനിത ഹിലരി, എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആകർഷകമായ താളവും ആഘോഷപരമായ വരികളുമാണ് ഈ പാട്ടിനെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചതും, ഓണാഘോഷങ്ങളുടെ അവിഭാജ്യഘടകമായി മാറ്റിയതും.
ഓണം മൂഡ് ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ യൂട്യൂബിൽ 24 ദശലക്ഷത്തിലധികം കാഴ്ച്ചകളാണ് ഇതുവരെ നേടിയത്. 1,90,000ലധികം ഇൻസ്റ്റഗ്രാം റീലുകളിൽ ഈ ഗാനം ഉപയോഗിക്കപ്പെട്ടു. 50,000ത്തിലധികം യൂട്യൂബ് ഷോർട്ട്‌സിലും ഇത് ഫീച്ചർ ചെയ്യപ്പെട്ടത് പാട്ടിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചു.
Also Read: നടക്കാൻ പോകുന്ന വിവാഹത്തിന് മുന്നേ, പ്രണയ നിമിഷങ്ങൾ പങ്കുവച്ച് സെലീന ഗോമസും ബെന്നി ബ്ലാങ്കോയും!
പ്രമുഖ കലാകാരന്മാർക്കും ഇൻഫഌവൻസർമാർക്കും പുറമേ ഐഎപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ), മാഞ്ചസ്റ്റർ സിറ്റി, ബൊറൂസിയ ഡോർട്മുണ്ട് തുടങ്ങിയ ലോകത്തിലെ മുൻനിര ഫുട്‌ബോൾ ക്ലബ്ബുകളും ഓണം ആശംസകൾ നേരാൻ ഓണം മൂഡ് ഗാനമാണ് ഉപയോഗിച്ചത്. ഇത് പാട്ടിനെ ആഗോള പ്രേക്ഷകരിലേക്ക് പരിചയപ്പെടുത്തുന്നതിനും കാരണമായി.
വിവിധ സംഗീത പ്ലാറ്റ്‌ഫോമുകളുടെ ചാർട്ടുകളിലും ഓണം മൂഡ് സോങ് മുൻനിരയിലെത്തി. സ്‌പോട്ടിഫൈയുടെ കൊച്ചിയിലെ ടോപ്പ് സോങ്‌സ് ചാർട്ടിൽ രണ്ടാം സ്ഥാനവും, സ്‌പോട്ടിഫൈയുടെ ഇന്ത്യയിലെ ടോപ്പ് സോങ്‌സ് ചാർട്ടിൽ 135ാം സ്ഥാനവുമാണ് ഓണം മൂഡ് സോങ് നേടിയത്. സ്‌പോട്ടിഫൈയുടെ വൈറൽ സോങ്‌സ് ഇന്ത്യ ചാർട്ടിൽ 13ാം സ്ഥാനവും, ഗ്ലോബൽ വൈറൽ സോങ്‌സ് ചാർട്ടിൽ 53ാം സ്ഥാനവും ഓണം മൂഡ് സ്വന്തമാക്കി.
കുതിപ്പിൽ ഈ ഓഹരികൾ, അനലിസ്റ്റുകൾ പ്രവചിക്കുന്നത് കൂടുതൽ മുന്നേറ്റം
ഓണത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഗാനം പുറത്തിറക്കിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും, കേരളം മുതൽ ആഗോള വേദി വരെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഈ ഗാനം ഏറ്റെടുത്തതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും സരിഗമ ഇന്ത്യ ലിമിറ്റഡ് അധികൃതർ പറഞ്ഞു. വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി 1,40,000ലധികം ഗാനങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ശേഖരം ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ കീഴിലുള്ള മുൻനിര കമ്പനിയായ സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ കൈവശമുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·