ആദ്യമായിട്ടാണ് ക്രിക്കറ്റ് ന്റെ വേദിയിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്. അതിനു നന്ദി പറയേണ്ടത് സനൽ ഏട്ടനോടാണ്. കാരണം ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിൽ ഉണ്ടെന്നു അറിഞ്ഞിട്ട് അദ്ദേഹമാണ് എന്നോട് ഇവിടെ ഷൂട്ടിന് വരണം എന്ന് ആവശ്യപ്പെടുന്നത്.
ഒരുപാട് സന്തോഷം എന്ന് പറയാൻ കാരണം കുഞ്ഞിലെമുതൽ ഞാനൊരു ക്രിക്കറ്റ് ഭ്രാന്തൻ ആണ്. ഞാൻ ഫുട്ബാൾ ലീഗിന്റെ ഉടമ എങ്കിലും എന്റെ പാഷൻ ക്രിക്കറ്റ് ആണെന്ന് ആ വേദിയിൽ തന്നെ പറഞ്ഞ ആളാണ്. ഞാനും എന്റെ ഭാര്യയും പ്രേമിക്കുന്ന സമയത്ത് ആദ്യമായി സുപ്രിയ തന്നതും ക്രിക്കറ്റ് ബാറ്റ് ആണ്. അത് ഇപ്പോഴും വീട്ടിൽ ഉണ്ട്. ഗ്രീൻഫിൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പറയുന്നത് ഇനിയും അംഗീകരിക്ക പെടേണ്ടത് ആണ്. ലോകം മുഴുവൻ അറിയപ്പെടാൻ കാലിബർ ഉള്ള സ്റ്റേഡിയം ആണ്.എനിക്കും ഭയങ്കര അഭിമാനമായ സ്ഥലം ആണ്. ലൂസിഫറിൽ പോലും ഇവിടെ യുള്ള ഷൂട്ട് ഉണ്ട്. ഇനിയും കൂടുതൽ അംഗീകരിക്കപ്പെടേണ്ടത് ഇവിടം ആണ്. വല്ലപ്പോഴും ഉള്ള അന്താരാഷ്ട്ര മാച്ച് എന്നുള്ളതിനേക്കാൾ എന്നാണ് എനിക്ക് പറയാൻ ഉള്ളത്. എനിക്ക് മാച്ച് കാണാൻ വരാൻ ആകില്ല ഷൂട്ട് ഉള്ളതുകൊണ്ട് പക്ഷെ തിരുവനന്തപുരത്ത് ഇത് വരുമ്പോൾ ഒരു ക്രിക്കറ്റ് ആസ്വാദകൻ എന്ന നിലയിൽ ഞാൻ ഒരുപാട് അഭിമ്നയ്ക്കുന്നു; ഈ മാസം 31ന് സിറ്റിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ - ന്യൂസിലാന്‍ഡ് ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍
ALSOREAD : അത് നന്ദു ഇത് കമൽ; ദുരൂഹ അപകടത്തിന് ഇരയായ കമൽ; വർഷങ്ങളോളം ചികിത്സയിൽ? മരണം കവർന്നപ്പോഴും മായാതെ ഇന്നുമെന്റെ കണ്ണുനീരിൽ
അതേസമയം പൃഥ്‌വിയുടെ ക്രിക്കറ്റ് പ്രേമം ആടുജീവിതം ഷൂട്ടിങ് സെറ്റിൽ വച്ചാണ് ആരാധകർ തിരിച്ചറിയുന്നത്. അന്ന് താരം ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ അവിടെ വച്ചാണ് സംഭവം. ഷൂട്ടിംഗ് സംഘത്തോടൊപ്പം ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കുന്ന പൃഥ്വിയുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അപ്പോൾ മുതൽ കരിക്കാട് പ്രേമി ആണോ ഈ ഫുട്ബാൾ ടീം ഉടമ എന്ന് ആരാധകർക്ക് തോന്നിയിരുന്നു.





English (US) ·