Authored by: ഋതു നായർ|Samayam Malayalam•22 Jan 2026, 9:55 americium IST
എന്റെ അങ്കിൾ ആണ് മോഹൻലാൽ എന്നാണ് അദ്വൈത് നായർ പറഞ്ഞത്. അതോടെയാണ് ഇദ്ദേഹം പ്യാരി മോഹൻലാലിന്റെ മകൻ ആണോ എന്ന തരത്തിൽ ചോദ്യങ്ങളും വന്നത്
(ഫോട്ടോസ്- Samayam Malayalam)കസിൻസിൻറെ ഒപ്പം റെസ്ലിങ് കണ്ടുകൊണ്ടു ഇൻസ്പയർഡ് ആയോ എന്ന് ചോദിച്ചാൽ ഉറപ്പായും ഉണ്ട് എന്ന് താരം പറയും. സിനിമയേക്കാൾ അദ്വൈത് മോഹൻലാലും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു ചർച്ച. മോഹൻലാൽ അദ്വൈതിന് അമ്മാവൻ ആണ്. സുചിത്ര അമ്മയുടെ സ്ഥാനത്തും. അതായത് മോഹൻലാലിൻറെ ഫസ്റ്റ് കസിന്റെ മകൻ ആണ് അദ്വൈത്.
ALSO READ:അത് നന്ദു ഇത് കമൽ; ദുരൂഹ അപകടത്തിന് ഇരയായ കമൽ; വർഷങ്ങളോളം ചികിത്സയിൽ? മരണം കവർന്നപ്പോഴും മായാതെ ഇന്നുമെന്റെ കണ്ണുനീരിൽ
മോഹൻലാലിന്റെ ബന്ധുവായ അദ്വൈത് ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അദ്വൈത് നായരുടെ ആദ്യ സംവിധാന സംരംഭമായാ ഈ ചിത്രത്തിൽ കാമിയോ റോളിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.എന്നാൽ മോഹൻലാലിൻറെ സഹോദരൻ പ്യാരി മോഹൻലാലിന്റെ മകൻ ആണോ ഇതെന്നും സംസാരം ഉണ്ടായി, അദ്വൈത് മോഹൻലാൽ അങ്കിൾ ആണെന്ന് പറഞ്ഞതോടെയാണ് ചർച്ചകൾ നടന്നത്. എന്നാൽ അങ്ങനെ ഒരു ബന്ധമല്ല അദ്വൈതും ആയി മോഹൻലാലിന് ഉള്ളത്.
സിനിമയോടുളള താല്‍പര്യം പറഞ്ഞപ്പോള്‍ ലാലു അങ്കിള്‍ സപ്പോർട്ട് ചെയ്തു. ചെന്നൈയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നതെല്ലാം കുട്ടിക്കാലത്തെ ഓർമ്മകളാണ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വേണമെന്നുളളത് അദ്ദേഹത്തിന് നിർബന്ധമാണ്,അതില്ലെങ്കില്‍ മോഹന്‍ലാല്‍ ശൈലിയില്‍ അത് തുറന്നുപറയുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം അദ്വൈത് പറഞ്ഞിരുന്നു.
ALSO READ: എല്ലാവരും കൈവിട്ടു, കൂടെ ഉണ്ടായിരുന്നത് ഭാര്യയും മക്കളും മാത്രം; ആ അഞ്ച് വര്‍ഷം നേരിട്ട കഷ്ടപ്പാടിനെ കുറിച്ച് ജയറാംചത്താ പച്ച
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ & ഇഷാൻ ഷൗക്കത്ത്.. എന്നിവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നത്.
ജനുവരി 22-ന് 'ചത്താ പച്ച' തിയേറ്ററുകളിൽ എത്തുന്നതോടെ ബോക്‌സ് ഓഫീസ് ഇളക്കിമറിക്കും എന്നാണ് പ്രവചനങ്ങൾ. മോഹൻലാലിനെ കൂടാതെ മമ്മൂട്ടിയും ചിത്രത്തിലുണ്ട്, മമ്മൂട്ടി ഗുസ്തി റിംഗിലേക്ക് നടന്നു കയറുന്നുവെന്ന് സൂചിപ്പിക്കുന്ന ബാക്ക്‌ഷോട്ട് വന്നതോടെയാണ് അദ്ദേഹത്തിന്റെ എൻട്രി സിനിമയിൽ ഉണ്ടാകും എന്ന സൂചന കൂടുതൽ ശക്തം ആയത്. മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്ന് ട്രെയ്‌ലറിന്റെ ഓരോ ഫ്രെയിമിലും കാണിക്കുന്നതോടെയാണ് പ്രേക്ഷകർ കൂടുതൽ ആകാംക്ഷയിൽ എത്തിയത്.





English (US) ·