ഈ ദിവസമെങ്കിലും നീ അത് അറിയണം, നിന്നെ ശല്യപ്പെടുത്തുന്നത് ഞാന്‍ എത്രത്തോളം ആസ്വദിക്കുന്നു എന്ന്! വിവാഹ വാര്‍ഷികത്തില്‍ ഭാവന

1 hour ago 1

Authored by: അശ്വിനി പി|Samayam Malayalam22 Jan 2026, 10:40 americium IST

സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാത്തതുകൊണ്ട് തന്നെ പലപ്പോഴും വിവാഹ മോചന ഗോസിപ്പുകള്‍ നേരിട്ട നടിയാണ് ഭാവന. അങ്ങനെ ഒരു സംശയത്തിനേ ഇടതരാത്ത വിധമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ നടി പങ്കുവച്ചിരിയ്ക്കുന്നത്

bhavana naveen wedding dayഭാവന - നവീൻ
ഭാവന യുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അനോമി എന്ന ചിത്രത്തിലൂടെ നടിയെ റീ- ഇന്‍ട്രഡ്യൂസ് ചെയ്യുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിയ്ക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ഭാവന. ഇന്നത്തെ ദിവസം ഭാവനയെ സംബന്ധിച്ച് അനോമിയുടെ റിലീസ് അടുത്തതിന്റെ സന്തോഷം മാത്രമല്ല, തന്റെ ജീവിതത്തില്‍ ഏറ്റവും മനോഹരമൊന്ന് സംഭവിച്ചതിന്റെ വാര്‍ഷികം കൂടെയാണ്.

അതെ, ഇന്നാണ് ഭാവനയുടെ വിവാഹ വാര്‍ഷികം. കന്നട നിര്‍മാതാവും നടനുമായ നവീനുമായുള്ള വിവാഹ ജീവിതത്തില്‍ ഭാവന എത്രത്തോളം സന്തോഷവതിയും സംതൃപ്തയുമാണ് എന്ന് നടിയുടെ ഈ പോസ്റ്റ് തെളിയിക്കുന്നു. നവീനൊപ്പമുള്ള ഏതാനും മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Also Read: ആരാണ് ഈ അദ്വൈത് നായർ! ഇതാണോ പ്യാരിയുടെ മകൻ; അങ്കിളാണ് മോഹൻലാൽ, സുചിത്ര അമ്മയെപോലെയും; ചർച്ചകൾ

ഈ ദിവസം, നിന്നെ ശല്യപ്പെടുത്തുന്നത് ഞാന്‍ എത്രമാത്രം ആസ്വദിച്ചുവെന്നും ഭാവിയില്‍ ഇനിയും അങ്ങനെ ചെയ്യാന്‍ ഞാന്‍ എത്രമാത്രം ആവേശഭരിതനാണെന്നും നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സന്തോഷത്തിന്റെയും നല്ല നിമിഷങ്ങളുടെയും ആസ്വാദനത്തിന്റെയും രസകരമായ നിമിഷങ്ങളുടെയും മറ്റൊരു 365 ദിവസത്തേക്ക് ഇതാ ഒരു ടോസ്റ്റ് ഉയര്‍ത്തുന്നു. വാര്‍ഷികാശംസകള്‍- എന്നാണ് ഭാവന കുറിച്ചത്.

Also Read: എല്ലാവരും കൈവിട്ടു, കൂടെ ഉണ്ടായിരുന്നത് ഭാര്യയും മക്കളും മാത്രം; ആ അഞ്ച് വര്‍ഷം നേരിട്ട കഷ്ടപ്പാടിനെ കുറിച്ച് ജയറാം

പൊതുവെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയോ, അധവാ പങ്കുവച്ചാലും കല്യാണ ഫോട്ടോയോ, പഴയ ഫോട്ടോകളോ മാത്രമാണ് ഭാവന പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ടു തന്നെ പലപ്പോഴും നടിയുടെ വിവാഹ മോചന വാര്‍ത്തകളും വൈറലായിരുന്നു. എന്നാല്‍ അതിന് ഭാവന നല്‍കിയ മറുപടി, ഞങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളില്‍, ആ നേരം ആസ്വദിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഫോട്ടോ എടുക്കാന്‍ മറന്ന് പോകും. അതുകൊണ്ടാണ് പുതിയ ഫോട്ടോകള്‍ അധികം ഇല്ലാത്തത് എന്നാണ്. അതുപോലെ തന്നെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിലും ഇരുവര്‍ക്കും താത്പര്യമില്ലത്രെ.

ടോൾ അടച്ചില്ലെങ്കിൽ എന്താകും പ്രശ്നം; എന്താണ് പുതിയ അറിയിപ്പ്?


2018 ല്‍ ആണ് ഭാവനയുടെയും നവീന്റെയും വിവാഹം കഴിഞ്ഞത്. തന്നെ ഏറ്റവും അധികം മനസ്സിലാക്കുന്ന ആളാണ് നവീന്‍, ജീവിതത്തില്‍ പിന്തുണ നല്‍കുന്നതും നവീനാണ് എന്ന് ഭാവന പല ആവര്‍ത്തി പറഞ്ഞിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article