.jpg?%24p=10c1cb3&f=16x10&w=852&q=0.8)
ഗ്ലെൻ മാക്‌സ്‌വെൽ | X.com/WSHFreedom
വാഷിങ്ടണ്‍: ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ടി20-യില്‍ 10,500 റണ്‍സും 170-ലധികം വിക്കറ്റുകളും അഞ്ചിലധികം സെഞ്ചുറികളും നേടുന്ന ആദ്യ താരമായി മാക്‌സ്‌വെല്‍ മാറി. കഴിഞ്ഞദിവസം മേജര്‍ ലീഗ് ക്രിക്കറ്റിലെ സെഞ്ചുറിപ്രകടനത്തിന് പിന്നാലെയാണ് താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോസ് അഞ്ജലിസ് നൈറ്റ് റൈഡേഴ്‌സിനെതിരേ വാഷിങ്ടണ്‍ ഫ്രീഡം ടീമിനായി ആണ് ഓസീസ് ഔള്‍റൗണ്ടര്‍ തകര്‍ത്താടിയത്. 49 പന്തില്‍ നിന്ന് 13 സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ മാക്‌സ്‌വെല്‍ 106 റണ്‍സെടുത്തു. ടി20 യിലെ താരത്തിന്റെ എട്ടാം സെഞ്ചുറിയാണിത്. അതോടെയാണ് താരം പുതിയ നേട്ടം സ്വന്തമാക്കിയത്.
ടി20 ഫോര്‍മാറ്റില്‍ 10,500-ലധികം റണ്‍സും 178 വിക്കറ്റുകളും എട്ട് സെഞ്ചുറികളും മാക്‌സ്‌വെല്ലിനുണ്ട്. ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കുന്ന ആദ്യ താരമാണ് മാക്‌സ്‌വെല്‍. വിന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ്, പാക് താരം ഷൊയ്ബ് മാലിക് എന്നിവര്‍ പതിനായിരം റണ്‍സും 150 വിക്കറ്റും നേടിയിട്ടുണ്ട്.
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, രോഹിത് ശര്‍മ, ജോസ് ബട്ട്‌ലര്‍, മൈക്കേല്‍ ക്ലിഞ്ചര്‍ എന്നീ താരങ്ങൾക്കും എട്ട് ടി20 സെഞ്ചുറികളുണ്ട്. പാക് താരം ബാബര്‍ അസമിന് 11 സെഞ്ചുറികളും വിരാട് കോലിക്ക് ഒമ്പത് സെഞ്ചുറികളുമുണ്ട്.ഏറ്റവും കൂടുതല്‍ ടി20 സെഞ്ചുറികളുള്ള താരം വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനാണ്. 22 സെഞ്ചുറികളാണ് ഗെയ്‌ലിന്റെ പേരിലുള്ളത്.
Content Highlights: maxwell t20 cricket grounds large league cricket century








English (US) ·