Published: January 22, 2026 09:17 AM IST
1 minute Read
-
അരീന സബലേങ്ക മൂന്നാം റൗണ്ടിൽ
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ടോപ് സീഡ് താരങ്ങളുടെ വിജയക്കുതിപ്പു തുടരുന്നു. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ജർമനിയുടെ യാനിക് ഹാൻഫ്മാനെ (7–6, 6–3, 6–2) തോൽപിച്ച ടോപ് സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് മൂന്നാം റൗണ്ടിൽ കടന്നു. യുഎസിന്റെ ഫ്രാൻസിസ് ടിഫോ, ജർമൻ താരം അലക്സാണ്ടർ സ്വരേവ്, ബ്രിട്ടന്റെ കാമറൂൺ നോറി, പോർച്ചുഗൽ താരം ന്യൂനോ ബോർഹസ്, റഷ്യയുടെ ഡാനിൽ മെദ്‌വദേവ് എന്നിവരാണ് പുരുഷ സിംഗിൾസിൽ മൂന്നാം റൗണ്ടിൽ കടന്ന മറ്റു പ്രധാന താരങ്ങൾ.
വനിതാ സിംഗിൾസിൽ ടോപ് സീഡ് ബെലാറൂസിന്റെ അരീന സബലേങ്ക മൂന്നാം റൗണ്ടിലെത്തി. ചൈനയുടെ സൗഷൻ ബയിയെ 6–3, 6–1 എന്ന സ്കോറിനാണ് സബലേങ്ക തോൽപിച്ചത്. യുഎസിന്റെ കൊക്കോ ഗോഫ്, ഇറ്റലിയുടെ ജാസ്മിൻ പവോലിനി, ചെക്ക് താരം കരോലിന മുച്ചോവ, യുക്രെയ്ൻ താരം എലീന സ്വിറ്റോലിന തുടങ്ങിയവർ മൂന്നാം റൗണ്ടിൽ കടന്നപ്പോൾ ബ്രിട്ടന്റെ എമ്മ റഡുകാനു രണ്ടാം റൗണ്ടിൽ പുറത്തായി. ഓസ്ട്രിയയുടെ അനസ്താസിയ പൊത്താപ്പോവയാണ് (7–6, 6–2) യുഎസ് ഓപ്പൺ മുൻ ചാംപ്യനായ റഡുകാനുവിനെ വീഴ്ത്തിയത്.
യുകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽമെൽബൺ∙ ഇന്ത്യയുടെ യുകി ഭാംബ്രി– സ്വീഡിഷ് താരം ആന്ദ്രെ ഗോറാൻസൻ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിന്റെ രണ്ടാം റൗണ്ടിൽ കടന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ടൂർണമെന്റിന് എത്തിയ ഓസ്ട്രേലിയയുടെ ജയിംസ് ഡക്‌വർത്ത്– ക്രൂസ് ഹെയ്‌വിറ്റ് സഖ്യത്തെ 6–3, 6–4നാണ് യുകി– ആന്ദ്രെ സഖ്യം തോൽപിച്ചത്.
English Summary:








English (US) ·