10 വര്‍ഷത്തിന് ശേഷം നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു; സത്യാവസ്ഥ എന്താണ്?

2 weeks ago 7
നയന്‍താരയും ചിമ്പു വും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധം രഹസ്യമായിരുന്നില്ല. ആ പ്രണയ ബന്ധത്തെ കുറിച്ചും അത് ബ്രേക്കപ് ആയതിനെ കുറിച്ചും ചിമ്പു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ ആ ബ്രേക്കപ് വേദനയൊക്കെ കാലം മായിച്ചു, ഇപ്പോള്‍ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടെയാണ്. പത്ത് വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതായ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് അതിന്റെ സത്യാവസ്ഥ.

കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താരയും ചിമ്പുവും ഒന്നിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. സൂററൈ പോട്ര് ചിത്രത്തിന്‌റെ അസിസ്റ്റന്റ് ഡയരക്ടറായിരുന്നു കീര്‍ത്തീശ്വരന്‍. പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഡ്യൂഡ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര്യ സംവിധായകനായത്. കീര്‍ത്തീശ്വരന്റെ രണ്ടാമത്തെ ചിത്രത്തി ചിമ്പു നായക എന്നു പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Samayam Malayalamരാഷ്ട്രീയ നിലപാടുകളാൽ പ്രകാശ് രാജിന് അവസരങ്ങൾ കുറഞ്ഞുവെന്ന് ഭാര്യ പോണി വർമ്മ
എസ്ടിആര്‍52 എന്ന താത്കാലകി നാമം നല്‍കിയ ചിത്രത്തില്‍ ചിമ്പു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത് എന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച് ടീം യാതൊരു തര ഔദ്യോഗിക സ്ഥിരീകരണവും നല്‍കിയിട്ടില്ല. നിലവില്‍ നയന്‍താരയും ചിമ്പുവും അവരവരുടേതായ പുതിയ സിനിമകളുമായി തിരക്കിലാണ്.

തഗ്ഗ് ലൈഫ് എന്ന ചിത്രമാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അരസന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ ചിമ്പു അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രം 2027 ല്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നിലവില്‍ മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ്. രക്കൈ എന്ന ചിത്രത്തിലാണ് നയന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നയന്‍

വല്ലവന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നയന്‍താരയും ചിമ്പുവും ആദ്യമായി ഒന്നിച്ചത്, അതായിരുന്നു അവരുടെ പ്രണയത്തിന് കാരണമായ സിനിമയും. വല്ലവന്റെ തിരക്കഥയും സംവിധാനവും എല്ലാം ചിമ്പു തന്നെയായിരുന്നു. അതിന് ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ നയനും ചിമ്പുവും അഭിനയിച്ചത്. പിണക്കം മറന്ന് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു 2016 ല്‍ പുറത്തിറങ്ങിയ ഇത് നമ്മ ആള് എന്ന ചിത്രം. അതുകൊണ്ട് തന്നെ അന്ന് സിനിമയ്ക്ക് അത്യാവശത്തിലധികം പ്രമോഷനും ലഭിച്ചിരുന്നു.

Read Entire Article