10 വർഷത്തെ മത്സരപരിചയം സഹായിച്ചു; ഹാർദിക് നന്നായി കളിച്ചെങ്കിലും ഒരു പാണ്ഡ്യയ്‌ക്കല്ലേ ജയിക്കാനാകൂ: ക്രുനാൽ പാണ്ഡ്യ

9 months ago 9

മനോരമ ലേഖകൻ

Published: April 09 , 2025 07:33 AM IST

1 minute Read

മുംബൈയ്‌ക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ആർസിബിക്ക് വിജയം സമ്മാനിച്ച ക്രുനാൽ പാണ്ഡ്യയുടെ ആഹ്ലാദം (ആർസിബി പങ്കുവച്ച ചിത്രം)
മുംബൈയ്‌ക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തി ആർസിബിക്ക് വിജയം സമ്മാനിച്ച ക്രുനാൽ പാണ്ഡ്യയുടെ ആഹ്ലാദം (ആർസിബി പങ്കുവച്ച ചിത്രം)

മുംബൈ∙ പ്രഫഷനൽ ക്രിക്കറ്റിൽ വർഷങ്ങളായുള്ള മത്സരപരിചയമാണു മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടീമിനെ വിജയത്തിലെത്തിക്കാൻ തന്നെ സഹായിച്ചതെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യ. മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തി ടീമിനെ വിജയത്തിൽ എത്തിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസാന ഓവറിൽ മൂന്നു വിക്കറ്റെടുത്ത പാണ്ഡ്യയുടെ പ്രകടനം ആർസിബിയുടെ വിജയത്തിൽ നിർണായകമായിരുന്നു.

‘10 വർഷത്തോളമായി ഞാൻ പ്രഫഷനൽ ക്രിക്കറ്റ് കളിക്കുന്നു. ഈ മത്സരപരിചയമാണ് മുംബൈയ്ക്കെതിരായ അവസാന ഓവർ എറിയാൻ എന്നെ സഹായിച്ചത്.  എന്റെ സഹോദരൻ ഹാർദിക് നന്നായി ബാറ്റ് ചെയ്തു. പക്ഷേ, മത്സരത്തിൽ ഒരു ടീമിനല്ലേ ജയിക്കാൻ സാധിക്കൂ. ഇത്തവണ ജയം ഞങ്ങൾക്കൊപ്പം നിന്നു’– ക്രുനാൽ പറഞ്ഞു.

മുംബൈയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ക്രുനാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു മുംബൈയ്ക്ക് ജയിക്കാനാവശ്യം. എന്നാൽ 6 റൺസ് മാത്രം വഴങ്ങിയ ക്രുനാൽ 3 വിക്കറ്റും നേടിയതോടെ ബെംഗളൂരുവിന് 12 റൺസ് ജയം.

English Summary:

Krunal Pandya's Experience Shines: Krunal Pandya's acquisition secured RCB's victory. His decade-long cricketing vocation helped him vessel a stellar last over, resulting successful a important triumph against Mumbai Indians.

Read Entire Article