10-ാം വിക്കറ്റിൽ 59 റൺസ്; ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനയായ സ്റ്റാർക്ക്-ഹേസൽവുഡ് സഖ്യത്തിന് റെക്കോഡ്

7 months ago 6

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റെക്കോഡിട്ട് ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്-ജോഷ് ഹേസല്‍വുഡ് സഖ്യം. അവസാന വിക്കറ്റില്‍ ഒന്നിച്ച ഇരുവരും 59 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ പത്താം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡാണ് ഈ സഖ്യം സ്വന്തമാക്കിയത്.

1975-ലെ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍തന്നെ വെസ്റ്റിന്‍ഡീസിനെതിരേ പത്താം വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത മുന്‍ ഓസീസ് താരങ്ങള്‍ തന്നെയായ ഡെന്നീസ് ലില്ലി-ജെഫ് തോംസണ്‍ സഖ്യത്തിന്റെ നേട്ടമാണ് ഇവര്‍ മറികടന്നത്.

മത്സരത്തില്‍ 136 പന്തുകള്‍ നേരിട്ട സ്റ്റാര്‍ക്ക് 58 റണ്‍സോടെ പുറത്താകാതെനിന്നു. 53 പന്തുകള്‍ നേരിട്ട ഹേസല്‍വുഡ് 17 റണ്‍സെടുത്തു. ഓസീസിനെ രണ്ടാം ഇന്നിങ്‌സില്‍ 281 റണ്‍സിന്റെ ലീഡിലേക്കെത്തിച്ചത് ഈ സഖ്യമാണ്.

ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ മികച്ച 10-ാം വിക്കറ്റ് കൂട്ടുകെട്ട്

മിച്ചല്‍ സ്റ്റാര്‍ക്ക് - ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) - 59 - 2025-ല്‍ ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ

ഡെന്നിസ് ലില്ലി - ജെഫ് തോംസണ്‍ (ഓസ്‌ട്രേലിയ) - 41 - 1975-ല്‍ ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡീസിനെതിരേ

സയ്യിദ് കിര്‍മാനി - ബല്‍വീന്ദര്‍ സന്ധു (ഇന്ത്യ) - 22 - 1983-ല്‍ ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡീസിനെതിരേ

റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് - ഡെറക് പ്രിംഗിള്‍ (ഇംഗ്ലണ്ട്) - 19 - 1992-ല്‍ മെല്‍ബണില്‍ പാകിസ്താനെതിരേ

ട്രെന്റ് ബോള്‍ട്ട് - ടിം സൗത്തി (ന്യൂസീലന്‍ഡ്) - 15 - 2021-ല്‍ സതാംപ്ടണില്‍ ഇന്ത്യയ്‌ക്കെതിരേ

Content Highlights: Australia`s Starc & Hazlewood acceptable a caller grounds 10th wicket concern of 59 runs against sa

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article