03 July 2025, 03:39 PM IST

ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ | X.com/@OfficialSLC
കൊളംബോ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ശ്രീലങ്ക. 77 റണ്‍സിനാണ് ലങ്കയുടെ ജയം. ലങ്ക ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 167-ന് പുറത്തായി. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞതോടെയാണ് ബംഗ്ലാദേശ് വന്‍ തോല്‍വി നേരിട്ടത്.
അര്‍ധെസഞ്ചുറി തികച്ച തന്‍സിദ് ഹസ്സന്‍ ബംഗ്ലാദേശിന് ഉജ്വല തുടക്കമാണ് നല്‍കിയത്. പര്‍വേസ് ഹൗസ്സൈന്‍ 13 റണ്‍സിന് പുറത്തായെങ്കിലും നജ്മുള്‍ ഷാന്റോയുമൊത്ത് തന്‍സിദ് സ്‌കോര്‍ നൂറിലെത്തിച്ചു. 100-1 എന്ന നിലയില്‍ നിന്ന് പക്ഷേ തകര്‍ന്നടിയുന്ന ബംഗ്ലാദേശിനെയാണ് മൈതാനത്ത് കണ്ടത്. ബാറ്റര്‍മാര്‍
നിരനിരയായി കൂടാരം കയറിയതോടെ ടീം 105-8 എന്ന നിലയിലേക്ക് വീണു.
ഷാന്റോയും(23) തന്‍സിദും(62) പുറത്തായതോടെയാണ് ബംഗ്ലാദേശ് പ്രതിരോധത്തിലായത്. പിന്നീട് വന്നവരെല്ലാം വന്നപോലെ മടങ്ങി. ലിട്ടണ്‍ ദാസ്(0), തൗഹിദ് ഹൃദോയ്(1), മെഹ്ദി ഹസന്‍(0), തന്‍സിം ഹസന്‍(1), ടസ്‌കിന്‍ അഹമ്മദ്(0) എന്നിവര്‍ പുറത്തായതോടെ ടീം 105-8 എന്ന നിലയിലായി. ജാക്കര്‍ അലി അര്‍ധസെഞ്ചുറി തികച്ചെങ്കിലും ടീമിനെ കരകയറ്റാനായില്ല. ഒടുവില്‍ 167 റണ്‍സിന് ഇന്നിങ്‌സ് അവസാനിച്ചു. ലങ്കയ്ക്കായി വാനിന്ദു ഹസരങ്ക നാല് വിക്കറ്റെടുത്തു.
Content Highlights: sri lanka bushed bangladesh batters collapse








English (US) ·