24 May 2025, 10:29 PM IST

നൊവാക് ജോക്കോവിച്ച്.| AP
ജനീവ: ടെന്നീസില്‍ റെക്കോഡ് നേട്ടവുമായി സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. നൂറ് എടിപി കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച് മാറി. ജനീവ ഓപ്പണിലെ ജയത്തോടെയാണ് താരം 100 എടിപി കിരീടങ്ങള്‍ നേടുന്ന താരമായി മാറിയത്.
ജനീവ ഓപ്പണ്‍ ഫൈനലില്‍ പോളണ്ട് താരം ഹുബേര്‍ട്ട് ഹുര്‍ക്കാക്‌സിനെ പരാജയപ്പെടുത്തിയാണ് താരം കിരീടം നേടിയത്. 5-7, 7-6, 7-6 എന്ന സ്‌കോറിനാണ് ജയം. ഇതിഹാസ താരങ്ങളായ ജിമ്മി കോണേഴ്‌സ്, റോജര്‍ ഫെഡറര്‍ എന്നിവരാണ് ഇതിന് മുമ്പ് 100 കിരീടങ്ങള്‍ നേടിയിട്ടുള്ളത്. ജിമ്മി 109 കിരീടങ്ങളും ഫെഡറര്‍ 103 കിരീടങ്ങളും നേടിയിട്ടുണ്ട്.
ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരം കൂടിയാണ് ജോക്കോവിച്ച്. 10 തവണ താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടിട്ടുണ്ട്. മൂന്ന് വട്ടം ഫ്രഞ്ച് ഓപ്പണ്‍ നേടിയപ്പോള്‍ ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടത്തിലും നാല് തവണ യുഎസ് ഓപ്പണിലും മുത്തമിട്ടു.
Content Highlights: 100 atp titles djokovic








English (US) ·