Authored by: നിമിഷ|Samayam Malayalam•4 Jun 2025, 10:33 am
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയന്‍താര. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. കഥാപാത്രങ്ങളായാലും, മറ്റ് കാര്യങ്ങളിലായാലും കൃത്യമായ നിലപാടുകളുണ്ട് നയന്‍സിന്. ഇപ്പോഴിതാ 100 കോടി ലഭിച്ചേക്കാവുന്ന അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.
100 കോടി തന്നാലും അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ല! (ഫോട്ടോസ്- Samayam Malayalam) കരിയറിലെ ആയാലും പേഴ്‌സണല്‍ ലൈഫിലെ ആയാലും വിമര്‍ശനങ്ങളൊന്നും നയന്‍സിനെ ബാധിക്കാറില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാറുമില്ല. വിഘ്‌നേഷ് ശിവനുമായുള്ള ബന്ധത്തെക്കുറിച്ച് വളരെ മുന്നേ ചോദ്യങ്ങള്‍ ഉയര്‍ന്നതാണ്. ഇരുവരെയും സ്ഥിരമായി ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയായിരുന്നു ചോദ്യങ്ങള്‍. അന്നും നയന്‍സ് മൗനം പാലിക്കുകയായിരുന്നു. വിഘ്‌നേഷായിരുന്നു പ്രണയം പരസ്യമാക്കിയത്. വിവാഹമായപ്പോഴാണ് വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ച് തുടങ്ങിയത്. മക്കളുടെ വിശേഷങ്ങളും, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം വിഘ്‌നേഷ് പങ്കിടാറുണ്ട്. ക്ഷണനേരം കൊണ്ട് തന്നെ എല്ലാം വൈറലായി മാറാറുണ്ട്.
ശരവണ സ്റ്റോഴ്‌സ് ഉടമയും അഭിനേതാവുമായ അരുള്‍ ശരവണനൊപ്പം നയന്‍സ് അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തിനായി 100 കോടിയോളം പ്രതിഫലം നല്‍കാമെന്ന് അറിയിച്ചുവെങ്കിലും നടി തീരുമാനം മാറ്റിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അരുളിനോടുള്ള അതൃപ്തിയാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇതേക്കുറിച്ച് ഔദ്യോഗികമായൊരു പ്രതികരണവും വന്നിട്ടില്ല.100 കോടി തന്നാലും അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ല! നയന്‍താര ഇങ്ങനെയൊരു തീരുമാനം എടുത്തതിന് കാരണം?
കഥയും കഥാപാത്രവും ഇഷ്ടപ്പെടാത്തതിനാലാണ് താരം പിന്‍മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തിയെ നോക്കി സിനിമ സ്വീകരിക്കാറില്ല നയന്‍സ്. ആ നിലപാടില്‍ ഇത്തവണയും മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്നാണ് ആരാധകരുടെ വാദം. കൃത്യമായ കാരണങ്ങളില്ലാതെ ഇങ്ങനെയൊരു തീരുമാനമെടുക്കാനൊരു സാധ്യതയും കാണുന്നില്ല. ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളെല്ലാം വരാനുണ്ടല്ലോ, എന്നാലേ മനസിലാവൂയെന്ന് വാദിക്കുന്നവരുമുണ്ട്. ആരാധകപിന്തുണയില് അന്നും ഇന്നും ഏറെ മുന്നിലാണ് നയന്‍താര. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആരാധകപിന്തുണ നേരിട്ട് അറിഞ്ഞതുമാണ്.
ജെഡി- ജെറി കൂട്ടുകെട്ടിലൊരുങ്ങിയ ലെജന്‍ഡായിരുന്നു അരുളിന്റെ ആദ്യ സിനിമ. 2022 ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ നിര്‍മ്മിച്ചതും അരുളായിരുന്നു. ഉര്‍വശി റൗ്‌ട്ടേലയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. അതിന് ശേഷമുള്ള പ്രൊജക്ടില്‍ നിന്നാണോ നയന്‍സ് പിന്‍മാറിയതെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് ഇതുവരെ അരുള്‍ പ്രതികരിച്ചിട്ടില്ല.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·