100 കോടി രൂപ ചെലവിൽ ഫിലിം കോംപ്ലക്സ് നിർമിക്കുമെന്ന് ധനമന്ത്രി; സിനിമാ കോൺക്ലേവിന് സമാപനം

5 months ago 5

03 August 2025, 07:15 PM IST

cinema conclave

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു| ഫോട്ടോ: mathrubhumi

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് ദിവസം നീണ്ട സിനിമാ കോണ്‍ക്ലേവ് സമാപിച്ചു. 100 കോടി രൂപ ചെലവിൽ ഫിലിം കോംപ്ലക്സ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.നിർമിത ബുദ്ധി കലയേയും സംസകാരത്തെയും സ്വാധീനിച്ചിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.

കോൺക്ലേവിനെ കുറിച്ച് ഭയാശങ്കകൾ ഉണ്ടായിരുന്നതായും എന്നാൽ കോൺക്ലേവ് വിജയകരമായെന്നും സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചിത്രാജ്ഞലി സ്‌റ്റുഡിയോയിൽ സൗകര്യക്കുറവുകളുണ്ട്. ഏഴ് വർഷമായി പൊളിച്ച് ഇട്ടിരിക്കുന്നു'- അദ്ദേഹം പറഞ്ഞു. കോൺക്ലേവിനായി ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. മലയാളത്തിൽ ഭൗതിക സൃഷ്ടികൾ ഉണ്ടാകണം. സർക്കാരും സിനിമ മേഖലയേയും കോർത്തിണക്കി കൗൺസിൽ രൂപീകരിക്കണം. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പണം നൽകാത്ത സംഭവം പാടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അടൂർ ഗോപാലകൃഷ്ണൻ്റെ ദളിത്-സ്ത്രീ വിരുദ്ധ പരാമർശം സമാപനത്തിന് കല്ലുകടിയായി.

'സർക്കാരിൻ്റെ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇൻ്റൻസീവ് ട്രെയിനിംങ് കൊടുക്കണം. സർക്കാരിൻ്റെ പണത്തിൽ ഉപരി അത് നികുതി പണമാണ്. ഒന്നര കോടി രൂപയാണ് സിനിമ നിർമിക്കാൻ നൽകുന്നത്. ഈ തുക മൂന്ന് പേർക്കായി നൽകണം. സർക്കാർ നൽകുന്ന തുക വാണിജ്യ സിനിമ എടുക്കാനുളളതല്ല. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടമാകും', തുടങ്ങി പരാമർശങ്ങൾക്ക് വേദിയിൽ അടൂരിനെതിരെ പ്രതിഷേധമുയർന്നു.

Content Highlights: The Kerala government`s movie conclave concluded with arguable remarks from Adoor Gopalakrishnan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article